ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതിമാർ
June 14, 2018, 3:38 am
തൃക്കാക്കര : ചോരക്കുഞ്ഞിനെ പള്ളി നടയിൽ തള്ളിയ ദമ്പതിമാർക്ക് വീണ്ടുവിചാരം. ഈ കേസിൽ റിമാൻഡിലായിരുന്ന വടക്കാഞ്ചേരി സ്വദേശി ഡിറ്റോയും ഭാര്യയും കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിച്ചു.
ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ജൂൺ ഒന്നിന് വെള്ളിയാഴ്ച രാത്രിയാണ് മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. തൃശൂർ മെഡിക്കൽ കോളജിൽ പ്രസവിച്ച കുഞ്ഞിനെ ഡിസ്ചാർജ് പോലും ചെയ്യാതെ ഉപേക്ഷിക്കുകയായിരുന്നു.
ദമ്പതിമാരുടെ പരാതി പരിഗണിച്ച ജില്ലാ ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ പത്മജ ആർ. നായർ അന്വേഷണത്തിന് നിർദേശം നൽകി. ഡിറ്റോയുടെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെ തൃശൂർ ചൈൽഡ് പ്രൊട്ടക്‌ഷൻ സമിതിയിൽ നിന്ന് തേടിയിട്ടുണ്ട്. ദമ്പതികളുടെ നാലാമത്തെ കുഞ്ഞാണിത്. തുടർച്ചയായി കുഞ്ഞുങ്ങളുണ്ടായതിന്റെ നാണക്കേടിനാൽ ഉപേക്ഷിച്ചെന്നാണ് മൊഴി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ