ഇൻഫിനിറ്റി കുക്ക് ടോപ്പുകൾ കേരള വിപണിയിൽ
July 12, 2018, 5:14 am
കൊച്ചി: അടുക്കള ഉപകരണ നിർമ്മാണരംഗത്തെ പ്രമുഖരായ പീജിയൺ ഇൻഫിനിറ്റി കുക്ക് ടോപ്പുകളുടെ നാല് മോഡലുകൾ കേരളത്തിൽ വിപണിയിലിറക്കി. ഓണക്കാലത്ത് പീജിയൺ ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ആരംഭിച്ചു.
പാചകം കൂടുതൽ സുഖകരമാക്കുന്നതാണ് ഇൻഫിനിറ്റി കുക്ക് ടോപ്പുകളെന്ന് സ്‌റ്റവ്ക്രാഫ്‌റ്റ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ രാജേന്ദ്ര ഗാന്ധി പറഞ്ഞു. എട്ട് എം.എം കട്ടിയുള്ള ടഫന്റ് ഗ്ളാസും മികച്ച സ്‌റ്റെയിൻലെസ് സ്‌റ്റീലുമുപയോഗിച്ച് നിർമ്മിച്ച കുക്ക് ടോപ്പുകൾ ദീർഘകാലം നിലനിൽക്കും. വൃത്തിയാക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകല്‌പന. ബ്രാസ് ബർണറുകളാണ് ഉപയോഗിക്കുന്നത്. ഓണക്കാലത്ത് ഒന്നിലേറെ ഉത്പന്നങ്ങൾ ഒരുമിച്ച് വാങ്ങുമ്പോൾ ആകർഷകമായ വിലക്കിഴിവ് ലഭിക്കുമെന്ന് വിപണനവിഭാഗം ദേശീയ മേധാവി എൻ.ജി. മനോജ് പറഞ്ഞു. ഓണക്കാലത്ത് മികച്ച വില്‌പനയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ