അഭിമന്യു വധം: എം.എൽ.എയുടെ ഭാര്യയുടെ വിവാദപോസ്റ്റ് പിൻവലിച്ചു
July 13, 2018, 1:16 am
കൊച്ചി: അഭിമന്യുവിന്റെ കൊലപാതകികൾക്ക് സി.പി.എം പ്രാദേശിക നേതാക്കൾ സംരക്ഷണം ഒരുക്കിയെന്ന സൂചനയുമായി ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാനസമിതി അംഗവും ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ഭാര്യയുമായ ജെസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ തിരുത്തി. പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടെന്നും സുഹൃത്തിന്റെ വാക്കുകൾ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചാണ് ജെസി ആദ്യപോസ്റ്റ് പിൻവലിച്ചത്.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ സുഹൃത്തിന്റെ ഫോൺവിളിയെക്കുറിച്ചാണ് ജെസി പോസ്റ്റിൽ വിവരിച്ചത്. അഭിമന്യുവിനെ കൊലപ്പെടുത്തി തോപ്പുംപടിയിൽ വന്നിറങ്ങിയവർക്ക് സംരക്ഷണം ലഭിച്ചത് എവിടെ നിന്നെന്ന് പാർട്ടി അന്വേഷിക്കണം എന്നായിരുന്നു പോസ്റ്റിൽ. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന നേതാവ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തൽ നടത്തിയെന്ന് പ്രചരിച്ചതോടെയാണ് പോസ്റ്റ് പിൻവലിക്കാൻ ജെസി തയ്യാറായത്. പോസ്റ്റിനെതിരെ സി.പി.എമ്മിനുള്ളിലും വിമർശനം ഉയർന്നിരുന്നു.
അഭിമന്യുവിനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംഘത്തിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഇത് സി.പി.എമ്മിനെതിരായുള്ള പ്രചരണായുധമാക്കേണ്ടന്നും അവർ പുതിയ പോസ്റ്റിൽ വ്യക്തമാക്കി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ