നിഷ സാരംഗിന്റെ വെളിപ്പെടുത്തൽ: സംവിധായകനെ മാറ്റി; നായിക തുടരും
July 10, 2018, 8:37 am
സ്വന്തം ലേഖിക
കൊച്ചി: മാനസികമായി പീഡിപ്പിക്കുന്നെന്ന സീരിയൽ നായിക നിഷയുടെ പരാതിയെ തുടർന്ന് ആരോപണവിധേയനായ സംവിധായകനെ മാറ്റാൻ ചാനൽ തീരുമാനിച്ചു. ചാനലിലെ തന്നെ മറ്റൊരു സംവിധായകനായിരിക്കും പുതിയ ചുമതല. നിഷ സീരിയലിൽ തുടരുമെന്ന് ചാനൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സംവിധായകനെതിരെ നിഷ പരാതിയുമായി എത്തിയതോടെ സോഷ്യൽ മീഡിയയിൽ ചാനലിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.

സംവിധായകൻ ആർ. ഉണ്ണികൃഷ്ണൻ സീരിയൽ തുടങ്ങി ഒരാഴ്ചക്കുള്ളിൽ തന്നെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്ന് നിഷ പറഞ്ഞു. തന്നെ മാറ്റാനും ശ്രമിച്ചിരുന്നു. ചാനൽ വഴങ്ങാത്തതിനാലാണ് അത് നടക്കാതെ പോയതെന്നും നിഷ വെളിപ്പെടുത്തി. അമ്മ, ആത്മ, ഡബ്ല്യു.സി.സി തുടങ്ങിയ സംഘടനകൾ പിന്തുണ നൽകിയിട്ടുണ്ടെന്നും പരാതിയുമായി മുന്നോട്ടുപോകുന്നതിന് തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
നിഷ ഉന്നയിച്ച കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയല്ലാതെ ചാനൽ അധികൃതരും പ്രതികരിച്ചിട്ടില്ല.

പിന്തുണയ്ക്കും : അമ്മ
നിഷയുടെ കൂടെയേ അമ്മ നിൽക്കൂ. സംഭവിച്ചത് വളരെ മോശമായ കാര്യമാണ്. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തീർച്ചയായും ചെയ്യും. ബന്ധപ്പെട്ട ആളുകളെ വിളിച്ചു സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. നിഷയ്ക്ക് ലഭിച്ച അവാർഡ് ശ്രദ്ധിക്കപ്പെടാതെ പോയി. ഒരു ആശയവിനിമയത്തിൽ കുഴപ്പം സംഭവിച്ചതാണ് അമ്മയെക്കുറിച്ച് അവരുടെ പരാമർശത്തിന് കാരണം.

മോഹൻലാൽ,
അമ്മ പ്രസിഡന്റ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ