ബുദ്ധി കൂടാൻ തല വലിച്ചു നീട്ടാം
July 12, 2018, 1:33 pm
അസാധാരണ നീളമുള്ള തലയോട്ടികൾ... ! ഒറ്റനോട്ടത്തിൽ കണ്ടാൽ ഏതെങ്കിലും കാർട്ടൂൺകഥാപാത്രത്തിന്റേതാണെന്ന് തോന്നാം. പുരാവസ്‌തു ശാസ്ത്രജ്ഞനായ ജൂലിയോ ടെലോയാണ് 1920ൽ പെറുവിലെ പാരകസിലിൽ ആദ്യത്തെ നീളൻ തലയോട്ടി കണ്ടെത്തിയത്. പിന്നേയും പലപ്പോഴായി നൂറുകണക്കിന് തലയോട്ടികൾ ശാസ്ത്രലോകം കണ്ടെത്തി. സാധാരണ തലയോട്ടിയേക്കാൾ 25 ശതമാനം അധിക വലിപ്പവും 60 ശതമാനം ഭാരക്കൂടുതലും ഇവയ്ക്കുണ്ടായിരുന്നു. ഈ തലയോട്ടികളെപ്പറ്റി എഴുതപ്പെട്ട ആദ്യത്തെ വിവരണം ബി.സി 400 നുമുൻപ് ഹിപ്പോക്രാറ്റിസിന്റേതായിരുന്നു. ആഫ്രിക്കൻ ഗോത്രവർഗക്കാരായ മാക്രോസിഫലി വംശജർ കുഞ്ഞുങ്ങളെ വളരെ ചെറുതിലേ പ്രത്യേകമൊരുക്കിയ ഫ്രെയിമിൽ തലവെച്ച് നീളം കൂട്ടിയിരുന്നു. കിഴക്കൻ യൂറോപ്പിലെ 'ഹൻസ് ' ഗോത്രവർഗക്കാരും ഇത്തരം ആചാരങ്ങൾ പിന്തുടർന്നിരുന്നു.

നീളൻ തലയുള്ളവരൊക്കെ കൂടുതൽ ബുദ്ധിയുള്ളവരും ഉയർന്ന ജീവിത സാഹചര്യങ്ങളിൽ എത്തിച്ചേരുമെന്നുമായിരുന്നു പഴമക്കാരുടെ വിശ്വാസം. പല ഭൂഖണ്ഡങ്ങളിലേക്കും ഈ വിശ്വാസം പടർന്നിരിക്കണം. അതേസമയം, തലച്ചോറിന്റെ ഘടനയ്ക്ക് മാറ്റം വരാത്തതിനാൽ ബുദ്ധി കൂടാനുള്ള സാദ്ധ്യതയില്ലെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. 8000 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന പ്രോ നിയോലിത്തിക് ഹോമസാപിയൻസിൽ പോലും ഇത്തരം നീളൻ തലയോട്ടിക്കാർ ഉണ്ടായിരുന്നത്രെ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ