പൊതു ആസ്തി സംരക്ഷിക്കണം: കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ
July 10, 2018, 8:56 pm
കൊച്ചി: പൊതു ആസ്തികളുടെ സംരക്ഷണവും നവീകരണവും ഉറപ്പാക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കേരള ഗവ. കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ എക്‌സിക്യൂട്ടിവ് എൻജിനീയർമാർക്ക് ഫണ്ട് അനുവദിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി.
വർഷങ്ങളുടെ പഴക്കമുള്ള സർക്കാർ കെട്ടിടങ്ങളും പാലങ്ങളും നാശത്തിന്റെ വക്കിലായിരിക്കുമ്പോഴും നവീകരണ ജോലികൾ ആരംഭിക്കുന്നില്ലെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു. കിഫ്ബിയിൽ ഇടത്തരം കരാറുകാരെ അവഗണിക്കുകയാണ്. ജി.എസ്.ടി ഏർപ്പെടുത്തിയപ്പോഴുണ്ടായ നഷ്ടം കരാറുകാർക്ക് തിരികെ നൽകണമെന്ന ധനവകുപ്പിന്റെ സർക്കുലർ അട്ടിമറിക്കപ്പെടുകയാണ്. ഇനിയും തുക നൽകാത്തപക്ഷം വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബിനു മാത്യു, കെ.എസ്. പരീത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ