സാത്താൻ ലിപി തിരിച്ചറിഞ്ഞേ!
September 13, 2018, 12:55 pm
ഇൻക്രെഡിബിൾ
346 വർഷങ്ങൾക്ക് മുമ്പ് 1676ൽ ദേഹത്ത് സാത്താനാവേശിച്ച  കന്യാസ്ത്രീ നിഗൂഢമായൊരു കത്തെഴുതി. ലോകത്താർക്കും പരിചയമില്ലാത്തൊരു ഭാഷയിലായിരുന്നു  കത്ത്.    സാത്താൻ എന്താണ് എഴുതിവച്ചതെന്ന്   അടുത്തകാലം വരെ ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ, ഇറ്റലിയിലെ ലഡം സയൻസ് സെന്ററിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ  നിഗൂഢസന്ദേശം വായിച്ചെടുത്തു. അതും കമ്പ്യൂട്ടർ സഹായത്തോടെ. ഇറ്റലിയിലെ പ്രമുഖ നഗരമായിരുന്ന സിസിലിയിലെ പൽമ ഡി മൊണ്ടിഷിയാരോ എന്ന കോൺവെന്റിൽ ജീവിച്ചിരുന്ന സിസ്റ്റർ മരിയ ക്രോസിഫിസ എന്ന കന്യാസ്ത്രീയുടെ ശരീരത്തിലാണ് സാത്താൻ ആവേശിച്ചത്. പ്രേതാവേശത്തെ തുടർന്നുള്ള രാത്രികളിലൊന്നിൽ  കന്യാസ്ത്രീ ഉറക്കമൊഴിച്ചിരുന്ന് എഴുതിയ കത്താണത്.  കത്ത് എഴുതുന്നതിനിടയിൽ   അലറി വിളിക്കുകയും ഇടയ്ക്കിടെ ബോധം മറയുകയും ചെയ്തിരുന്നു . സാത്താൻ തന്നോട് വെളിപ്പെടുത്തിയ വിവരങ്ങളാണ്   കുറിച്ചുവച്ചതെന്ന് പിന്നീട്  കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു.

പതിനഞ്ചാമത്തെ വയസിലാണ് സിസ്റ്റർ ഈ കോൺവെന്റിലെത്തിയത്.   ദൈവത്തിനെതിരെ തിരിക്കാനും സാത്താന്റെ ദാസിയാക്കി മാറ്റാനും  ലൂസിഫർ നടത്തിയ അതിനീചമായ നീക്കമായിരുന്നു  ആ കത്ത്. ഡാർക്ക് വെബ് എന്നുപേരായ ശൃംഖലയിൽ നിന്നും ലഭിച്ച സെൽഫ് ഇന്റലിജൻസ് സംവിധാനമുള്ള കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് രഹസ്യ സന്ദേശം വായിച്ചെടുത്തത്. പുരാതനമായ ഗ്രീക്ക്, അറബിക്, റൂണിക് ഭാഷകളോട് സാദൃശ്യമുള്ളതായിരുന്നു  ലിപി . യേശുവും പിതാവും മരപ്പാവകളാണെന്നും മനുഷ്യാത്മാക്കളെ മുക്തിയിലേക്ക് നയിക്കാൻ ദൈവത്തെ അനുവദിക്കില്ലെന്നുമാണ് സാത്താൻ കത്തിലെഴുതി വച്ചതിന്റെ അർത്ഥമെന്ന് ഗവേഷകർ  പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ