'വ്യാജ വെളിച്ചെണ്ണ വില്‌പന നിയന്ത്രിക്കണം"
September 14, 2018, 6:24 am
കൊച്ചി: മായം കലർന്ന വെളിച്ചെണ്ണയുടെ വിപണനം സംസ്ഥാനത്ത് പൂർണമായി നിയന്ത്രിക്കണമെന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലാബിൽ നടന്ന പരിശോധനയിൽ 50 ശതമാനത്തിലേറെ അധികമായം കണ്ടെത്തിയ 45 ബ്രാൻഡുകളുടെ വില്‌പന നിലവിൽ നിരോധിച്ചിട്ടുണ്ട്.
എന്നാൽ, ഭക്ഷ്യവകുപ്പിന്റെ പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ ഇവ ഇപ്പോഴും വിപണിയിൽ ലഭ്യമാണ്. മായം കലർത്താതെ കൊപ്ര ആട്ടി വിപണിയിൽ എത്തിക്കുന്ന ഓയിൽ മില്ലുകൾക്ക് ഇത്തരം വ്യാജ ബ്രാൻഡുകൾ ഭീഷണിയാണ്. സംസ്ഥാനത്തെ കേര കർഷകർക്കും വെളിച്ചെണ്ണ ഉത്‌പാദകർക്കും ഭീഷണിയായ ബ്ലെന്റിംഗ് വെളിച്ചെണ്ണയുടെ വിതരണവും തടയണം. വെളിച്ചെണ്ണയിലെ മായം കണ്ടെത്താൻ അത്യാധുനിക ലാബുകൾ സംസ്ഥാനത്ത് ഉടൻ തുറക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് എ. ദേവേന്ദ്രൻ, വൈസ് പ്രസിഡന്റ് സിബി തോമസ്, തലാത്ത് മുഹമ്മദ്, എം.ജി കുര്യാക്കോസ് എന്നിവർ ആവശ്യപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ