പ്രളയത്തിൽ മുങ്ങിയത് 2,200 മൊബൈൽ ടവറുകൾ
September 14, 2018, 5:24 am
കൊച്ചി: പ്രളയത്തിൽ മുങ്ങി തകർന്ന 2,200 മൊബൈൽ ടവറുകൾ നന്നാക്കി ആശയവിനിമയം സാദ്ധ്യമാക്കിയത് അഞ്ചുദിവസം കൊണ്ട്. വൈദ്യുതി ബന്ധം നഷ്‌ടമായ 2,500 ടവറുകൾ ഡീസൽ ഉപയോഗിച്ചാണ് ദിവസങ്ങളോളം പ്രവർത്തിപ്പിച്ചത്.
വിവിധ മൊബൈൽ കമ്പനികൾക്കു വേണ്ടി ടവറുകൾ പ്രവർത്തിപ്പിക്കുന്ന ഇൻഡസ് ടവേഴ്‌സാണ് പ്രളയത്തിന് പിന്നാലെ 2,200 ടവറുകൾ പ്രവർത്തനക്ഷമമാക്കിയത്.
വെള്ളത്തിൽ മുങ്ങിയ സ്ഥലങ്ങളിൽ പോലും സാഹസികമായാണ് ഡീസലും മറ്റും എത്തിച്ചത്. മൂന്ന് ലക്ഷം ലിറ്റർ ഡീസൽ ടവറുകൾക്ക് അധികമായി ഉപയോഗിച്ചു. പ്രളയത്തിൽ മുങ്ങിയ ആലുവയിൽ യു.സി. കോളേജിന് സമീപം സഞ്ചരിക്കാവുന്ന ടവർ സ്ഥാപിച്ചു. ഇതുവഴി പ്രളയകാലത്ത് മൊബൈൽ സേവനങ്ങൾ മുറിയാതെ സൂക്ഷിക്കാൻ കഴിഞ്ഞതായി ഇൻഡസ് ടവേഴ്സ് കേരള സർക്കിൾ സി.ഇ.ഒ മഞ്ജുഷ് മാത്യൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രളയസമയത്തെ പ്രവർത്തനങ്ങളെ കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരാജൻ, സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവർ അഭിനന്ദിച്ചു. കേരളത്തിൽ 6,650 ടവറുകളാണ് വിവിധ ടെലികോം കമ്പനികൾക്കായി ഇൻഡസ് ടവേഴ്‌സ് പ്രവർത്തിപ്പിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ