അഭയക്കേസ് : ഹർജികൾ വിധി പറയാൻ മാറ്റി
September 14, 2018, 1:41 am
കൊച്ചി : അഭയക്കേസിൽ ഫാ. ജോസ് പൂതൃക്കയിലിനെ വെറുതേ വിട്ട സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരെ സി.ബി.ഐയും ജോമോൻ പുത്തൻപുരയ്ക്കലും നൽകിയ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. കേസിൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റു പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹർജികളും ഹൈക്കോടതി ഇതോടൊപ്പം വാദം കേട്ടിരുന്നു. തുടർന്നാണ് ഹർജികൾ വിധി പറയാൻ മാറ്റിയത്.
കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27 നാണ് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നൽകിയിരുന്നു.
കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കാതെയാണ് ഫാ. ജോസ് പൂതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കിയതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും നൽകിയ ഹർജി വിചാരണക്കോടതി തള്ളിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ