സമഗ്ര ആദിവാസി സാക്ഷരതാ പദ്ധതി: 100 പ്രേരക്മാരും ആദിവാസികൾ
April 10, 2018, 3:00 am
സോജൻ സ്വരാജ്
ഇടുക്കി: ആദിവാസി കുടികളിൽ അക്ഷരവെളിച്ചം പകരാൻ പുറമേ നിന്ന് ആളുകളെത്തുന്നത് ഇനി പഴങ്കഥ. സംസ്ഥാനത്ത് സാക്ഷരതാ നിലവാരം ഏറ്റവും കുറഞ്ഞതെന്ന് പട്ടികവർഗ വകുപ്പ് കണ്ടെത്തിയ നൂറു ഊരുകളിലും അറിവ് പകരാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് അവിടെത്തന്നെയുള്ള പത്താം ക്ലാസ് പൂർത്തിയായ ആദിവാസികളെ. സംസ്ഥാന പട്ടികവർഗ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന സമഗ്ര ആദിവാസി സാക്ഷരതാ മിഷൻ പദ്ധതിയിലാണ് 100 ആദിവാസി ഊരുകളിലെ പരിശീലനത്തിനായി പ്രേരക്മാരായി 100 ആദിവാസികളെ തിരഞ്ഞെടുത്തത്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആദിവാസികളെ നിയോഗിക്കുന്ന പദ്ധതി രാജ്യത്ത് തന്നെ ആദ്യമാണെന്നാണ് സാക്ഷരതാ മിഷന്റെ വിലയിരുത്തൽ. വയനാട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നു 25 പേർ വീതവും ഇടുക്കിയിൽ നിന്ന് 14 പേരും അടക്കമാണ് നൂറു പേരെ തിരഞ്ഞെടുത്തത്. പദ്ധതിക്കായി പട്ടികവർഗ വികസനവകുപ്പ് 3.50 കോടി രൂപ അനുവദിച്ചിരുന്നു. സാക്ഷരതാ നിലവാരം കുറഞ്ഞ നൂറു ഊരുകളിലെ പരിശീലനത്തിന് ഇതോടെ തുടക്കമായി.

 പ്രേരക്മാരും പ്രവർത്തനവും
ഇവർക്ക് 3000 രൂപ ഓണറേറിയം അനുവദിക്കും. 100 ഊരിൽ മൂന്നുമാസം ദൈർഘ്യമുള്ള സാക്ഷരത, ആറുമാസ പഠനകാലയളവുള്ള നാലാംതരം, എട്ടുമാസം ദൈർഘ്യമുള്ള ഏഴാംതരം കോഴ്‌സുകൾ എന്നിവയാണ് നടപ്പാക്കുക. ലഘുഭക്ഷണം ഉൾപ്പെടെ നൽകും.
ആദ്യഘട്ടത്തിൽ 14 ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഊരുകളിലാണ് നടപ്പാക്കുന്നത്. കലാ, സാസ്കാരികം, സിനിമ എന്നീ മേഖലകളിലും അറിവും അനുഭവവും ലഭ്യമാക്കുന്നതാണ് പാഠ്യപദ്ധതി. ലൈബ്രറി കൗൺസിലുകളുമായി സഹകരിച്ച് ഈ കുടികളിൽ പത്രം എത്തിക്കുന്നതിനും നടപടിയാകും. ആദിവാസി മേഖലയിലെ നിരക്ഷരത ഇല്ലാതാക്കുകയാണ് ലക്ഷ്യം.

crr

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ