കാടുവിട്ടെത്തിയ കുട്ടിയാന പട്ടണത്തിൽ കുറുമ്പനായി...
May 17, 2018, 1:40 am
രാജാക്കാട്: കൂട്ടം തെറ്റി കാടുവിട്ട് പട്ടണത്തിലെത്തിയ കുട്ടിയാനയുടെ കുറുമ്പുകൾ കൗതുകക്കാഴ്ചയായി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്‌ നാലുമാസം മാത്രം പ്രായമുള്ള ആനക്കുട്ടി വിലക്ക് ഭാഗത്തുനിന്നു ചിന്നക്കനാൽ ടൗണിലെത്തിയത്. രണ്ടടിയോളം ഉയരവും 160 കിലോഗ്രാമോളം ഭാരവുമുള്ള കുട്ടിക്കുറുമ്പൻ വാഹനങ്ങൾക്കിടയിലൂടെ ഓടിനടന്ന് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. കാടിറങ്ങിയതിന്റെയോ ഉറ്റവരെ പിരിഞ്ഞതിന്റെയോ പരിഭ്രമമൊന്നുമില്ല. അടുത്തു കാണാനും തൊട്ടുനോക്കാനും എത്തിയവരോടെല്ലാം ഇണക്കം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ സിങ്ങുകണ്ടത്തിനു സമീപം വനാതിർത്തിയിലുള്ള സിമന്റ്പാലത്തെ താത്കാലിക കൂട്ടിലേക്ക് മാറ്റി. ഊർജ്ജസ്വലനായതിനാൽ ഏറെ അകലെനിന്ന്‌ എത്തിയതായിരിക്കില്ലെന്നും, തള്ളയാനയും കൂട്ടുകാരും സമീപത്തെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുണ്ടാവുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്. എന്നാൽ പ്രദേശത്തെ കാട്ടാനക്കൂട്ടങ്ങളിലൊന്നും ഗർഭിണികൾ ഇല്ലായിരുന്നുവെന്നതും ഇവരെ തെല്ലു കുഴയ്ക്കുന്നുണ്ട്. ഇന്നലെ രണ്ട് തവണ കുട്ടിയാന വനത്തിലേക്ക് പോയെങ്കിലും വൈകാതെ മടങ്ങിയെത്തി. തേക്കടിയിൽ നിന്നു വനംവകുപ്പ് വെറ്ററിനറി ഡോക്ടർ അബ്ദുൾസത്താറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി ആനക്കുട്ടിയെ പരിശോധിച്ചു. ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. പാലും ദ്രവരൂപത്തിലുള്ള ഭക്ഷണവും നൽകുന്നുണ്ട്. കാട്ടിലേക്ക് മടങ്ങുന്നില്ലെങ്കിൽ ഏതെങ്കിലും ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. ദേവികുളം റേഞ്ച് ഓഫീസർ നിബു കിരണിന്റെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
crr


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ