കുതിപ്പിനൊരുങ്ങി വീണ്ടും ഹൈഡൽ ടൂറിസം
September 14, 2018, 6:26 am
ഒ.എൻ. രാജഗോപാൽ
തൊടുപുഴ: പ്രളയകാലത്തെ നഷ്‌ടങ്ങളോട് വിടചൊല്ലി സംസ്ഥാനത്ത് ഹൈഡൽ ടൂറിസം വീണ്ടും കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിലുള്ള പദ്ധതിക്ക് പ്രതിവർഷം 12 കോടി രൂപയോളം വരുമാനം ലഭിച്ചിരുന്നു. ഡാമുകളോട് അനുബന്ധിച്ചുള്ള പദ്ധതിയിൽ പ്രതിമാസം അഞ്ചുലക്ഷത്തിലേറെ പേരാണ് ബോട്ടിംഗിനും പാർക്ക് സന്ദർശനത്തിനുമായി എത്തിയിരുന്നത്.
ഇടുക്കി, തിരുവനന്തപുരം, തൃശൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഹൈഡൽ ടൂറിസമുള്ളത്. നിലവിൽ 14 കേന്ദ്രങ്ങളിൽ ഹൈഡൽ ടൂറിസം സെന്ററുകൾ പ്രവർത്തിക്കുന്നു. കല്ലാർകുട്ടി, പൊന്മുടി എന്നിവിടങ്ങളിലും ബോട്ടിംഗ് തുടങ്ങാൻ ആലോചനയുണ്ട്. മൂന്നാർ ഹൈഡൽ പാർക്ക്, മാട്ടുപ്പെട്ടി, മൂന്നാർ എക്കോ പോയിന്റ്, കുണ്ടള, ആനയിറങ്കൽ, ചെങ്കുളം തുടങ്ങിയ ബോട്ടിംഗ് സെന്ററുകൾ പ്രളയത്തിന് ശേഷം വീണ്ടും തുറന്നു.
ഇടുക്കി-ചെറുതോണി ഡാം, നാടു കാണി പവലിയൻ, തിരുവനന്തപുരം ലോവർ മീൻമുട്ടി ചെക്ക്ഡാം, പെരിങ്ങൽ കുത്ത്, ബാണാസുര സാഗർ, മലപ്പുറം ആടിൻപാറ പാർക്ക്, കക്കയം ഡാം എന്നിവിടങ്ങളിലും ഹൈഡൽ ടൂറിസം പുനരാരംഭിച്ചു. സ്‌പീഡ് ബോട്ട്, പെഡൽ ബോട്ട്, റോബോട്ട്, ശിക്കാര എന്നിവയാണ് സവാരി നടത്തുന്നത്. ഇടുക്കി ഡാം ഒഴികെ മറ്റിടങ്ങളിൽ ബോട്ടിംഗ് സജ്ജമായിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ