Saturday, 24 June 2017 7.41 PM IST
ഇഴയുന്ന റോഡു പണിക്ക് പണംനൽകാനില്ലെന്ന് ലോക ബാങ്ക്
June 20, 2017, 1:05 am
ഒ.സി. മോഹൻരാജ്
കണ്ണൂർ: നിർമാണ പ്രവൃത്തികൾക്ക് വേഗം പോരാത്തതിനാൽ സംസ്ഥാനത്തെ റോഡ് വികസനത്തിന് ഫണ്ട് തുടരാനാവില്ലെന്ന നിലപാടിൽ ലോകബാങ്ക് എത്തുന്നു. ഒരു വർഷത്തിനകം പൂർത്തിയാക്കാനാവില്ലെന്നു കണ്ട പദ്ധതികൾക്ക് ഫണ്ട് തത്കാലം നൽകേണ്ടെന്നാണ് ലോകബാങ്ക് വിദഗ്ദ്ധസംഘത്തിന്റെ ശുപാർശ. ഡൽഹിയിൽ ഇന്നു തുടങ്ങുന്ന കേന്ദ്ര ധനകാര്യ വകുപ്പിന്റെ അവലോകന യോഗത്തിൽ ഇക്കാര്യം ബാങ്ക് പ്രതിനിധികൾ ഉന്നയിക്കും.
കെ.എസ്.ടി.പി നിർമ്മാണപ്രവൃത്തികൾ വിലയിരുത്താനെത്തിയ ലോകബാങ്ക് സംഘം പലയിടത്തും പണി ഇഴഞ്ഞുനീങ്ങുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിശ്ചിതസമയം കഴിഞ്ഞിട്ടും ഭാഗികമായി പോലും പ്രവൃത്തി തീരാത്ത സ്ഥലങ്ങളുമുണ്ട്.

അതൃപ്തിക്ക് ഇടയാക്കിയത്
 പുനലൂർ - പൊൻകുന്നം (82 കിലോമീറ്റർ) റോഡിന് ടെൻഡർ പൂർത്തിയായില്ല
 ഫെബ്രുവരിക്ക് ശേഷം വായ്പാത്തുക പൂർണമായും പദ്ധതിക്കായി വിനിയോഗിച്ചില്ല
 റോഡ് സുരക്ഷയ്ക്കായി നീക്കിവച്ച തുക പൂർണമായും ചെലവഴിച്ചില്ല
 കാഞ്ഞങ്ങാട് - കാസർകോട് പാതയിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയില്ല

9 പ്രവൃത്തികൾ; തുക 1,349. 52 കോടി
282 കിലോമീറ്റർ ദൈർഘ്യം വരുന്ന 9 പ്രവൃത്തികൾക്കാണ് 1,349. 52 കോടി ഫണ്ട്. ഇപ്പോൾ പുരോഗമിക്കുന്നത് കാസർകോട് - കാഞ്ഞങ്ങാട് റോഡ്, പിലാത്തറ - പാപ്പിനിശേരി റോഡ്, തലശേരി - കളറോഡ്, കളറോഡ് - വളവുപാറ റോഡ്, ചെങ്ങന്നൂർ - ഏറ്റുമാനൂർ റോഡ് (തിരുവല്ല ബൈപാസ് ഉൾപ്പെടെ), ഏറ്റുമാനൂർ - മൂവാറ്റുപുഴ റോഡ്, പൊൻകുന്നം - തൊടുപുഴ റോഡ്, പെരുമ്പിലാവ്‌ - പെരിന്തൽമണ്ണ റോഡ് ഉപരിതലം പുതുക്കൽ എന്നിവ.



 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ