Saturday, 22 July 2017 8.19 AM IST
മംഗളൂരു വിമാനത്താവളത്തിൽ വിമാനം റൺവേ ലൈറ്റിൽ ഇടിച്ചു, ദുരന്തം ഒഴിവായി
July 17, 2017, 12:44 am
മംഗളൂരു: എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവേയ്‌ക്ക് സമീപമുള്ള ഗൈഡിംഗ് ലൈറ്റുകളിൽ ഇടിച്ചെങ്കിലും വൻ അപകടം ഒഴിവായി.
ദുബായിയിൽനിന്ന് മംഗളൂരുവിലേക്കു വന്ന ഐ.എക്‌സ് 814 വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. 186 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർഇന്ത്യ എക്സ്‌പ്രസ് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ഫ്ളൈറ്റ് സേഫ്റ്റി ഡിപ്പാർമെന്റ് അന്വേഷണം ആരംഭിച്ചു.
കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്നും വിമാനം റൺവേയിൽനിന്ന് തെന്നിമാറിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. 2010 ൽ എയർഇന്ത്യ എക്സ്‌പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് 158 പേർ മരിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ