Sunday, 23 July 2017 6.17 AM IST
ക​​​ള​​​ക്ട​​​റു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ പരിയാരത്തെ നഴ്സിംഗ് വി​​​ദ്യാർ​​​ത്ഥി​​​കൾ അവഗണിച്ചു
July 18, 2017, 12:56 am
പ്രത്യേക ലേഖകൻ
ക​ണ്ണൂർ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാരുടെ സ​മ​രത്തെ നേ​രി​ടാൻ ക​ണ്ണൂർ ജി​ല്ലാ ക​ള​ക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ പരിയാരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ സമരത്തിനിറങ്ങി. വിദ്യാർത്ഥികൾ ആശുപത്രികളിൽ ജോലിക്കെത്തണമെന്ന കളക്ടറുടെ നിർദ്ദേശം ഇവർ അവഗണിച്ചു. അതേസമയം, സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ വിദ്യാർത്ഥികളെ ആശുപത്രികളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചു.
പരിയാരം മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ പ​യ്യ​ന്നൂ​രി​ലെ​യും ത​ളി​പ്പ​റ​മ്പി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഡ്യൂട്ടിക്ക് ഹാജരാവാനായിരുന്നു നിർദ്ദേശം. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് പോകാൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നു വിദ്യാർത്ഥികൾ. കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ദേ​ശീയ സെ​ക്ര​ട്ട​റി വി​നീ​ത് കൃ​ഷ്ണൻ പ​റ​ഞ്ഞു. നാളെ കളക്ടറേറ്റ് മാർച്ചും നടത്തും.
തി​ങ്ക​ളാ​ഴ്ച മു​തൽ അ​ഞ്ചു ​ദി​വ​സ​ത്തേ​ക്ക് ജി​ല്ല​യി​ലെ ന​ഴ്സിം​ഗ് കോ​ളേ​ജു​ക​ളിൽ അ​ദ്ധ്യ​യ​നം നിറുത്ത​ണ​മെ​ന്നും ഒ​ന്നാംവർഷ വി​ദ്യാർ​ത്ഥി​കൾ ഒ​ഴി​കെ​യു​ള്ളവരെ സ​മ​രം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ ഡ്യൂട്ടിക്ക് അയയ്ക്കണമെന്നും ക​ള​ക്ടർ നിർദ്ദേശിച്ചിരുന്നു. 150 രൂപയാണ് ദിവസവേതനം പ്രഖ്യാപിച്ചത്.
കൊ​യി​ലി, ലൂർ​ദ്ദ് ന​ഴ്സിം​ഗ് കോ​ളേ​ജു​ക​ളി​ലെ വി​ദ്യാർ​ത്ഥി​ക​ളെ​ അ​വരുടെ ആ​ശു​പ​ത്രി​ക​ളിൽ ത​ന്നെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചു. ഗ​വ. സ്‌​കൂൾ ഒ​ഫ് ന​ഴ്സിം​ഗ് വി​ദ്യാർ​ത്ഥി​ക​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് വിട്ടത്.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച, എ.ഐ.വൈ.എഫ് പ്രവർത്തകർ ആശുപത്രികളിലേക്ക് മാർച്ച് നടത്തി. ഇന്നലെ സ​മ​ര​സ​ഹായ സ​മി​തി രൂ​പീ​ക​രണയോ​ഗ​ത്തിൽ​ നി​ന്ന് സി.​പി.​എ​മ്മും പോ​ഷകസം​ഘ​ട​ന​ക​ളും വി​ട്ടു​നി​ന്നു. കെ.​പി.​സി.​സി എ​ക്സി​ക്യൂട്ടി​വ് അ​ഗം മാർ​ട്ടിൻ ജോർ​ജിനെ ചെ​യർ​മാനായും ഡോ. ഡി. സു​രേ​ന്ദ്രനാഥിനെ സെ​ക്ര​ട്ട​റി​യാ​യും തി​ര​ഞ്ഞെ​ടു​ത്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ