Tuesday, 22 August 2017 10.12 PM IST
നവീകരിച്ച 'റെയ്ഡ്‌കോ" കറിപൗഡർ ഫാക്‌ട​റി ഉ​ദ്​ഘാട​നം ഇന്ന്
August 13, 2017, 5:39 am
പെ​ര​ള​ശ്ശേരി (കണ്ണൂർ): 'റെ​യ്ഡ്‌കോ'യുടെ നവീകരിച്ച ക​റി​ പൗ​ഡർ ഫാക്‌ട​റി ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​ഘാട​നം ചെ​യ്യും. സഹകരണമ​ന്ത്രി​ ക​ട​കംപ​ള്ളി സു​രേ​ന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്തിമാരായ രാ​മ​ചന്ദ്രൻ ക​ട​ന്ന​പ്പള്ളി, കെ.കെ. ശൈല​ജ, എം.പി​ മാരാ​യ പി.കെ. ശ്രീ​മ​തി, കെ.കെ. രാ​ഗേ​ഷ്, റി​ച്ചാർ​ഡ് ഹേ, എം.എൽ.എ​ മാരാ​യ ഇ.പി. ജ​യ​രാജൻ, ജെ​യിം​സ് മാ​ത്യു, എ.എൻ. ഷം​സീർ, കെ.സി. ജോ​സ​ഫ്, അഡ്വ. സ​ണ്ണി ജോ​സഫ്, കെ.എം. ഷാജി, ടി.വി. രാജേഷ്, സി. കൃ​ഷ്​ണൻ, എം. രാ​ജ​ഗോ​പാ​ലൻ, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ തുടങ്ങിയവർ സം​ബ​ന്ധി​ക്കും.
ഉ​ദ്​ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യായി ഇന്നലെ പെ​ര​ള​ശ്ശേ​രിയിൽ നി​ന്ന് മൂ​ന്നാം​പാ​ലം വ​രെ വർ​ണ​ശ​ബ​ളമായ വിളംബര ഘോ​ഷ​യാ​ത്ര ന​ടന്നു. ബാൻ​ഡ് മേ​ളവും മു​ത്തു​ക്കു​ട​കളും ഘോ​ഷ​യാ​ത്ര​യ്​ക്ക് പൊലിമയേറ്റി. 'റെ​യ്ഡ്‌കോ' ചെ​യർമാൻ പനോ​ളി വ​ത്സൻ, പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് എം.കെ. ച​ന്ദ്രൻ, ഡ​യ​റ​ക്‌ടർ​മാരാ​യ എൻ. ശ്രീ​ധരൻ, സു​ഭ​ദ്ര സേ​തു​നാഥ്, മാനേജിംഗ് ഡയറക്‌ടർ സി.പി. മ​നോ​ജ് കു​മാർ, ജന​റൽ മാ​നേ​ജർ എൻ. കു​ട്ടി​കൃ​ഷ്​ണ​ൻ, കെ. പുരു​ഷോ​ത്ത​മൻ, പി. സു​രേഷ്, കെ.വി. നി​ധീ​ഷ്, ടി.കെ. രാ​ജൻ തു​ട​ങ്ങിയ​വർ നേതൃത്വം നൽകി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ