Tuesday, 22 August 2017 10.18 PM IST
നവീകരിച്ച 'റെയ്ഡ്കോ'കറിപൗഡർ ഫാക്‌ടറി ഉദ്ഘാടനം നാളെ
August 12, 2017, 4:53 am
പ്രത്യേക ലേഖകൻ
കണ്ണൂർ: 'റെയ്ഡ്കോ'യുടെ നവീകരിച്ച കറിപൗഡർ ഫാക്‌ടറി മാവിലായിയിൽ നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, റിച്ചാർഡ് ഹേ എന്നിവരും ജില്ലയിലെ എം.എൽ.എമാരും സംബന്ധിക്കും.
മൂന്ന് ഷിഫ്‌റ്റിലായി തൊഴിലാളികൾ എത്തുന്നതോടെ 24 മണിക്കൂറും ഫാക്‌ടറി പ്രവർത്തിക്കുമെന്ന് ചെയർമാൻ വത്സൻ പനോളി പത്രസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ വിതരണം ചെയ്യാൻ ആവശ്യമായ മസാലപ്പൊടികൾ തയ്യാറാക്കുന്ന തരത്തിലാണ് ഫാക്ടറിയുടെ വിപുലീകരണം. ഉയർന്ന ഗുണനിലവാരത്തോടെ കുരുമുളക് പൊടി, അരിപ്പൊടി, അച്ചാറുകൾ, ജാമുകൾ, ആട്ട, സോസ് തുടങ്ങി എൺപതോളം ഭക്ഷ്യോത്പന്നങ്ങളും തയ്യാറാക്കും. വിപണനശൃഖല ശക്തിപ്പെടുത്തുന്നതിന് കേരളത്തിൽ 80 വിതരണക്കാരെ നിശ്ചയിച്ചിട്ടുമുണ്ട്.
റെയ്ഡ്കോയ്ക്ക് മൂന്നു ഫാക്‌ടറികളും 37 ഔട്ട്ലെറ്റുകളും നാലു സർവീസ് സെന്ററുകളുമുണ്ട്. ഭക്ഷ്യയൂണിറ്റിൽ നിന്നുള്ള 100 കോടി രൂപയുടെ വിറ്റുവരവ് 300 കോടി രൂപയായി ഉയർത്താനുള്ള യജ്ഞത്തിലാണ്. കണ്ണൂർ ആസ്ഥാനമായി 1972ലാണ് 'റെയ്ഡ്കോ' പ്രവർത്തനം ആരംഭിച്ചത്. ഭക്ഷ്യോത്പന്നങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ മായമില്ലാതെ ലഭ്യക്കുന്ന സൂപ്പർമാർക്കറ്റായി വളർന്നുവെന്നതാണ് റെയ്ഡ്കോയുടെ മികവ്. 95 ശതമാനത്തിലധികം സർക്കാർ ഓഹരിയുള്ള ഈ സഹകരണസ്ഥാപനം വൈകാതെ സോളാർ വൈദ്യുതി ഉത്പാദനത്തിലേക്കും കടക്കും.
വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്‌ടർ സി.പി. മനോജ് കുമാർ, ഡയറക്‌ടർ എൻ. ശ്രീധരൻ, കെ.വി. ബാലൻ എന്നിവരും സംബന്ധിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ