Wednesday, 20 September 2017 12.37 AM IST
അദ്ധ്യാപികമാരുടെ അടിയേറ്റ് ആശുപത്രിയിലായ ബാലിക മരിച്ചു
September 13, 2017, 12:25 am
കാസർകോട്: ഉത്തരക്കടലാസിൽ ചോദ്യങ്ങൾ അതേപടി എഴുതിവച്ചതിന് പരീക്ഷാഹാളിൽവച്ച് അദ്ധ്യാപികമാരുടെ അടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 11 കാരി മരിച്ചു. ഉപ്പള മണിമുണ്ട എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ മെഹ്‌നാസാണ് മരിച്ചത്.
അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം വിദഗ്ദ്ധപോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
മണിമുണ്ടയിലെ അബ്ദുൾ ഖാദർ - മെഹറുന്നിസ ദമ്പതികളുടെ മകളാണ് ആയിഷ. ഉത്തരക്കടലാസിൽ ചില ചോദ്യങ്ങൾ അതേപടി എഴുതിവച്ചന്നു പറഞ്ഞ് ഒരാഴ്ച മുമ്പ് രണ്ടു അദ്ധ്യാപികമാർ ചേർന്ന് കുട്ടിയെ ആക്ഷേപിക്കുകയും അടിക്കുകയുമായിരുന്നുവെന്ന് പറയുന്നു. അബോധാവസ്ഥയിലായ കുട്ടിയെ ബഹളം കേട്ടെത്തിയ മറ്റു അദ്ധ്യാപികമാരാണ് ആദ്യം ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് നില ഗുരുതരമായതോടെ മംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കുട്ടിയെ ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.



 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ