Friday, 22 September 2017 10.13 AM IST
ഏത് ഗംഗയിൽ കുളിച്ചാലും ഗാന്ധി ഘാതകർക്ക് പാപമോചനം സാധ്യമല്ല : സന്ദീപാനന്ദഗിരി
September 14, 2017, 4:29 pm
പാനൂർ : ഗാന്ധിജിയുടെ ഘാതകർ ഏത്ര ഗംഗാസ്നാനം ചെയ്താലും പാപമോചനം സാധ്യമല്ലെന്ന് സ്വാമി സന്ദീപാനന്ദഗിരി. മീത്തലെ ചമ്പാട് യുവജന സേന പത്താം വാർഷികത്തോടനുബന്ധിച്ചൊരുക്കിയ ഒരുമയിലൊരു ഓണം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യാനാണ് സംഘ പരിവാരങ്ങളുടെ ശ്രമം. ധീരന്മാർ ആശയത്തെ ആശയം കൊണ്ട് പ്രതിരോധിക്കുമ്പോൾ സംഘപരിവാർ ആമാശയം കൊണ്ടാണ് പ്രതിരോധിക്കുന്നത്. അധർമ്മികളാണെന്ന് നല്ല ബോധമുള്ളതുകൊണ്ടാണ് ഇത്തരക്കാർ ധർമ്മസംവാദങ്ങൾക്ക് തയ്യാറാകാത്തതെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കേരള പ്രവാസി സംഘം സംസ്ഥാന ഉപാധ്യക്ഷൻ പി.കെ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി.മുൻ പഞ്ചായത്ത് പ്രസി.ടി. ഹരിദാസ് അധ്യക്ഷനായി. പി ഹരീന്ദ്രൻ സംസാരിച്ചുസംഘാടക സമിതി ചെയർമാൻ കെ. നിഷാദ് സ്വാഗതവും നിസ്മയ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ