Thursday, 21 September 2017 10.37 AM IST
ഐസിസിൽ ചേർന്ന കണ്ണൂർ സ്വദേശി സിറിയയിൽ മരിച്ചു
September 14, 2017, 2:45 am
കണ്ണൂർ: ഭീകരസംഘടനയായ ഐസിസിൽ ചേർന്ന കണ്ണൂർ കൂടാളി കച്ചേരിപ്പറമ്പിലെ മുഹമ്മദ് ഷജിൽ സിറിയയിൽ മരിച്ചു. വെടിയേറ്റു മരിച്ചതായാണ് വിവരം. ഇയാളുടെ ഭാര്യയുൾപ്പെടെ കണ്ണൂരിൽ നിന്നുള്ള മറ്റു മൂന്നു പേർ കൂടി ഐസിസ് ക്യാമ്പിലുണ്ടെന്നാണ് സൂചന.
ഷജിൽ മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് ഇന്റലിജൻസിന് ലഭിച്ചത്. ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ആറു കേസുകൾ നിലവിലുണ്ട്.
കൂടാളി കച്ചേരിപ്പറമ്പ് പള്ളിക്ക് സമീപത്തെ ക്വാർട്ടേഴ്‌സിലെ ഹസ്സന്റെ മകനാണ് മുഹമ്മദ് ഷജിൽ. യുവാവ് നാട്ടിൽ നിന്ന് അപ്രത്യക്ഷനായതിനു പിറകെ നടത്തിയ അന്വേഷണത്തിൽ ആറു മാസം മുമ്പ് ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു.
കൂടാളിയിലെ തന്നെ ഷാജഹാനൊപ്പമാണ് സിറിയയിലേക്ക് തിരിച്ചത്. ഷാജഹാനെ കഴിഞ്ഞ മാസം ഡൽഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു. സിറിയയിലേക്കുള്ള യാത്രയ്ക്കിടെ തുർക്കിയിൽ അറസ്റ്റിലായ ഇയാളെ ഇന്ത്യയിലേക്ക് മടക്കിയയച്ചതാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ