വില്പനനികുതി ചെക്ക് പോസ്റ്റുകളിലെ ജീവനക്കാർ ചോദിക്കുന്നു വല്ല പണിയുമുണ്ടോ സാർ ?
October 9, 2017, 12:10 am
ഒ.സി. മോഹൻരാജ്
കണ്ണൂർ: 'ഞങ്ങൾക്ക് എന്തെങ്കിലും ജോലിതരൂ' - വില്പനനികുതി ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരുടേതാണ് ഈ അപേക്ഷ. ജി.എസ്.ടി വന്നതോടെ, മൂന്നു മാസത്തിലേറെയായി ചെക്ക് പോസ്റ്റുകൾ വിശ്രമസങ്കേതങ്ങളായ അവസ്ഥയിലാണ്.
ജൂലായ് ഒന്നിന് രാജ്യവ്യാപകമായി ചരക്കു സേവന നികുതി പ്രാബല്യത്തിൽ വന്നപ്പോൾ ഇവിടെ വില്പനനികുതി ചെക്ക് പോസ്റ്റുകൾ ഫെസിലിറ്റേഷൻ സെന്ററുകളായി മാറുകയായിരുന്നു. എല്ലായിടത്തും ആവശ്യത്തിലേറെയുണ്ട് ജീവനക്കാർ. പണിയെന്നു പറയാൻ ഒന്നുമില്ല. ആകെ ചെയ്യാനുള്ളത് ചരക്കുലോറികളിൽ നിന്ന് ഡിക്ളറേഷൻ വാങ്ങി ഫയൽ ചെയ്യുക മാത്രം. ഇതിന് കേരള, കർണാടക, തമിഴ്നാട്, പുതുച്ചേരി അതിർത്തികളിലായി നാലോ അഞ്ചോ ചെക്ക് പോസ്റ്റുകൾ മാത്രം മതിയാകും. ഓരോ സ്ഥലത്തും പരമാവധി മൂന്ന് ജീവനക്കാരേ വേണ്ടിവരൂ.
നിലവിലുള്ള ജീവനക്കാരെ ആഗസ്റ്റ് 15നകം പുനർവിന്യസിക്കുമെന്നാണ് മന്ത്രി തോമസ് ഐസക് ജൂലായ് ആദ്യം അറിയിച്ചിരുന്നത്. അത്‌ ഇനിയും കരയ്ക്കടുത്തിട്ടില്ല.


നിലവിലുള്ള ചെക്ക് പോസ്റ്റുകൾ: 85
ജീവനക്കാർ: 600
ഇപ്പോഴത്തെ അവസ്ഥയിൽ വേണ്ടിവരുന്നത് 25ൽ താഴെ ജീവനക്കാർ

ജി.എസ്.ടിക്കു മുമ്പ്:

ജി.​എ​സ്.​ടി ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​മ്പ് ച​ര​ക്കു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ബി​ല്ലും ച​ര​ക്ക് ഡി​ക്ല​റേ​ഷ​നും വാ​ണി​ജ്യ​നി​കു​തി ഇ​ൻ​സ്പെ​ക്ട​ർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മേ ചെ​ക്ക് പോസ്റ്റ് ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കൂ. ജി.​എ​സ്.​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നതോടെ ച​ര​ക്കു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് ഇ - ​ഡി​ക്ല​റേ​ഷ​ന്റെ ഒ​രു കോ​പ്പി​യോ വ്യാ​പാ​രി ന​ൽ​കു​ന്ന ടോ​ക്ക​ൺ ന​മ്പ​രോ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണി​ച്ചാ​ൽ മാത്രം മ​തി.


''ചെക്ക് പോസ്റ്റിലെ ജീവനക്കാരെ വില്പന നികുതിയുടെ മറ്റു വിഭാഗങ്ങളിലേക്ക് പുനർനിയമിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഈ മാസം അവസാനം തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
-ധനമന്ത്രി തോമസ് ഐസക്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ