ഉത്തരക്കടലാസ് നടുറോഡിൽ :കണ്ണൂർ വി.സി ഓഫീസ് കെ.എസ്.യു ഉപരോധിച്ചു
December 7, 2017, 1:19 am
കണ്ണൂർ: റിസൽട്ട് പുറത്തുവന്ന പരീക്ഷയുടെ മൂല്യനിർണയം നടത്താത്ത ഉത്തരക്കടലാസ് നടുറോഡിൽ കണ്ടെത്തിയെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു.
കഴിഞ്ഞ മേയിൽ നടന്ന അവസാനവർഷ ബി.എ പരീക്ഷയുടെ 25 ഉത്തരക്കടലാസുകൾ വിദ്യാർത്ഥിയായ ബി. മുഹമ്മദിനു കളഞ്ഞുകിട്ടിയതായാണ് കെ.എസ്.യു നേതാക്കൾ പറയുന്നത്. ഇതിൽ ഒരു ഉത്തരക്കടലാസുമായാണ് കെ.എസ്.യു പ്രവർത്തകർ ഉപരോധസമരത്തിനെത്തിയത്. മറ്റു ഉത്തരക്കടലാസുകൾ എവിടെയെന്നു കെ.എസ്.യുക്കാർ പറഞ്ഞിട്ടില്ല. എട്ടു വർ‌ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂർ സർവകലാശാലയിൽ 'ഉത്തരക്കടലാസ് തിരോധാനം' നടക്കുന്നത്.
മാനന്തവാടി ഗവ. ആർട്സ് കോളേജിലെ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി ടോം കെ. ഷാജിയുടെ ( രജിസ്ട്രേഷൻ നമ്പർ: ജി.എം 14 എ.ഇ.ജി.ആർ 28) ബി.എ ആറാം സെമസ്റ്ററിന്റെ 'ഫിലിം സ്റ്റഡീസ് ' എന്ന വിഷയത്തിലുള്ള ഉത്തരക്കടലാസാണ് കെ.എസ്.യുക്കാർ കൊണ്ടുവന്നത്. ആറാം സെമസ്റ്ററിന്റെ റിസൾട്ട് പുറത്തുവന്നെങ്കിലും ടോ കെ.ഷാജിയുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയായിരുന്നു.
കളഞ്ഞുകിട്ടിയ ഉത്തരക്കടലാസ് ഒറിജിനലാണെന്നു ബോദ്ധ്യപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാവുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. 2009 മാർച്ചിൽ നടത്തിയ ഡിഗ്രി രണ്ടാം വർഷ പാർട്ട് രണ്ട് ഹിന്ദി പരീക്ഷയുടെ മൂല്യനിർണയം നടത്താത്ത 15 ഉത്തരക്കടലാസുകൾ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് കാണാതായിരുന്നു. പരീക്ഷാവിഭാഗത്തിൽ നടത്തിയ തിരച്ചിലിൽ ആറെണ്ണം ഒരു സെക്‌ഷൻ ഓഫീസറുടെ മേശയ്ക്കുള്ളിൽ നിന്ന് കണ്ടെത്തിയെങ്കിലും അവശേഷിച്ച ഒൻപതെണ്ണം കണ്ടെത്താനായില്ല.

crr
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ