ഈ പൊലീസ് സ്റ്റേഷനിൽ ഇനി ഞായറാഴ്ച ഡോക്ടർ
January 13, 2018, 8:31 am
ഒ.സി. മോഹൻരാജ്
കണ്ണൂർ: കുഞ്ഞിനൊരു അസുഖം വന്നാൽ ആശുപത്രിയിലേക്ക് പാഞ്ഞെത്തിയാലും ഞായറാഴ്ച വിദഗ്ദ്ധ ഡോക്ടറെ കാണാൻ കിട്ടില്ല. കണ്ണൂരുകാർക്ക് ഇനി അങ്ങനെ ഒരു ആധി വേണ്ട.നേരെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയാൽ മതി. അവിടെ ശിശുരോഗവിദഗ്ദ്ധൻ ഉണ്ടാകും. ഫീസില്ല. സൗജന്യ ചികിത്സ.
ഞായറാഴ്ചകളിൽ മാത്രമല്ല, പൊതു അവധി ദിവസങ്ങളിലും സ്റ്റേഷനിൽ ഡോക്ടറുണ്ടായിരിക്കും. ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്‌സിന്റെ സഹകരണത്തോടെയാണ് ടൗൺ പൊലീസ് സംസ്ഥാനത്ത് തന്നെ ആദ്യത്തെ സ്റ്റേഷൻ ക്ലിനിക്കിന് തുടക്കമിടുന്നത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 14ന് രാവിലെ ഉദ്ഘാടനം നിർവഹിക്കും.
ടൗൺ പൊലീസ് സ്റ്റേഷനിൽ ഇതിനിടെ തുറന്ന ശിശുസൗഹൃദ മുറിയാണ് ക്ലിനിക്കായി മാറുക. ഇവിടെ ചുമരിൽ കാർട്ടൂൺചിത്രങ്ങളടക്കമുണ്ട്. സൗജന്യസേവനത്തിന് 14 ശിശുരോഗവിദഗ്ദ്ധർ സന്നദ്ധരായിട്ടുണ്ട്. ഒരു ഞായറാഴ്ച ഒരു ഡോക്ടറാണെങ്കിൽ അടുത്ത ആഴ്ച മറ്റൊരു ഡോക്ടർ.
 ചികിത്സയ്ക്ക് 14ന് തുടക്കം
 രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ
ഒരു ദിവസം 30 ടോക്കൺ


''സ്വന്തം അനുഭവം തന്നെയാണ് സ്റ്റേഷനിൽ ഇങ്ങനെയൊരു ചികിത്സാമുറി തുടങ്ങാനുണ്ടായ പ്രേരണ. ഒരു ഞായറാഴ്ച മകൾക്ക് സുഖമില്ലാതായപ്പോൾ ഡോക്ടറെ തേടി കണ്ണൂർ നഗരം മുഴുവൻ കറങ്ങിയിട്ടും രക്ഷയുണ്ടായില്ല. പനി പിടിച്ച മകളെ ഡോക്ടർ വരുന്നതും കാത്ത് ആ ദിവസം മുഴുവൻ കാഷ്വാലിറ്റിയിൽ കിടത്തേണ്ടിവന്നു. ഇതുപോലുള്ള അനുഭവം മിക്ക രക്ഷിതാക്കൾക്കുമുണ്ടാകും.''
ടി.കെ. രത്നകുമാർ
കണ്ണൂർ ടൗൺ സി.ഐ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ