കേരള ബാങ്ക് ആഗസ്റ്റിൽ : മന്ത്രി കടകംപള്ളി
February 13, 2018, 12:31 am
കണ്ണൂർ: സംസ്ഥാന സഹകരണ ബാങ്കിനു പകരമായുള്ള കേരള ബാങ്ക് ആഗസ്റ്റിൽ ഓണത്തോടെ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാഥമിക ബാങ്കുകളെ ശക്തിപ്പെടുത്താൻ ഉതകുന്നതായിരിക്കും ഈ മാറ്റം.
പുതിയ സഹകരണ നയത്തിന് സഹകരണ കോൺഗ്രസിൽ സജീവപിന്തുണ ആർജ്ജിക്കാൻ കഴിഞ്ഞതായി മന്ത്റി വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രൊഫഷണൽ ശൈലിയിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. സഹകരണ കോൺഗ്രസിലെ സെമിനാറുകളിൽ ക്രിയാത്മക ചർച്ചകളാണ് നടന്നത്. സഹകരണനയം സംബന്ധിച്ചും ഫലപ്രദമായ ചർച്ചകളുണ്ടായി. സഹകരണ മേഖലയിൽ ഓഡിറ്റിംഗ് സംവിധാനം പുനഃസംഘടിപ്പിക്കും. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാനുള്ള നടപടികളുണ്ടാവും. സഹകരണ കോൺഗ്രസ് അഞ്ചു വർഷം കൂടുമ്പോൾ എന്നതു മാറി ഇനി മൂന്നു വർഷത്തിലൊരിക്കലാവുമെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്ണൻനായരും സംബന്ധിച്ചു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ