എന്തുചെയ്യാംസൗന്ദര്യം അല്പം കൂടിപ്പോയി
March 13, 2018, 12:05 pm
വീട്ടിലെ അടുക്കളയ്ക്ക് ചുറ്റും മീനിന്റെ മണവും പിടിച്ച് നടക്കുന്നവരാണ് എല്ലാ പൂച്ചകളും എന്ന് കരുതിയോ ? വിയറ്റ്നാംകാരി 'ചോ' യെപരിചയപ്പെടുന്നതോടെ ആ ധാരണ മാറും. മത്സ്യവിൽപ്പനക്കാരനാണ് കക്ഷി. പക്ഷേ, ചോ അൽപം കോസ്റ്റിലിയാണ്. ഓരോ ദിവസവും പുറത്തേക്ക് ഇറങ്ങണമെങ്കിൽ അടിപൊളി കൂളിംഗ് ഗ്ലാസും മോഡേൺ ഡ്രസും നിർബന്ധം.ബ്രാൻഡഡ് വസ്ത്രങ്ങളിൽ കുറഞ്ഞതൊന്നുംകൊണ്ടും ചോ തൃപ്തിപ്പെടില്ല. വിയറ്റ്നാം സ്വദേശി ലീ കോക്ക് ഫോഗ്വിയുടെ പൂച്ചയാണ് ഈ പിടിവാശിക്കാരി.
പഴകി നിറം മങ്ങിയ ഡ്രസോ മറ്റോ കണ്ടാൽ പതിവ് 'മ്യാവൂ' യെന്ന ടോണങ്ങ് മാറും. പിന്നെ, ഇഷ്ടക്കേട്ട് വ്യക്തമാക്കി നീട്ടി അമർത്തി ഒരു മൂളലാണ്. ഇതോടെ കാര്യം മനസ്സിലാകുന്ന ലീ കോക്ക് പുത്തൻ ഡ്രസുമായെത്തും. അതോടെ കാര്യങ്ങൾ കംപ്ളീറ്റ് കോംപ്രമൈസാവും. പിന്നെ ഇരുവരും പുറത്തേക്ക് ഇറങ്ങും.

അടിപൊളി വസ്ത്രങ്ങളൊക്കെയിട്ട് വെറുതേ ചുറ്റിക്കറങ്ങുകയാണ് ലക്ഷ്യമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. മത്സ്യ വിൽപ്പനയാണ് ലീക്കോക്കിന്റെ തൊഴിൽ. ഇവിടെ ജനങ്ങളെ ആക‌ർഷിക്കലും ഉടമസ്ഥനെ സഹായിക്കലുമാണ് ചോയുടെ ജോലി. പൂച്ചയെ എങ്ങനെ മീൻ എൽപ്പിക്കും എന്ന് ആരെങ്കിലും ചോദിച്ചാൽ ഉടൻ മറുപടിയുമായി ലീക്കോക്ക് എത്തും. ഇവന്റെ പേര് ചോ യെന്നാണ്. വിയറ്റ്നാം ഭാഷയിൽ നായയെന്നാണർത്ഥം. ഇവൻ നായയെ പോലെ ഉടമയോട് കൂറുള്ളവനാണ്. ഭക്ഷണം കഴിക്കുന്നതിനേക്കാൾ അണിഞ്ഞൊരുക്കി ആൾക്കാരെ മുന്നിൽ തിളങ്ങാൻ പ്രത്യേക താത്പര്യം ഉള്ളവനാണ് തന്റെ ചോയെന്നും ലീകോക്ക് പറയുന്നു. ഇപ്പോൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും താരമാണ് ഇരുവരും.ഇതിനിടെ ചോയെ സ്വന്തമാക്കാൻ ചിലർ രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ, എത്രപണം കിട്ടിയാലും വിൽക്കില്ലെന്നാണ് ലീക്കോക്ക് പറയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ