ഈ യന്ത്രത്തെ ആരുയർത്തും!
May 12, 2018, 9:35 am
ഒ.സി.മോഹൻരാജ്
കണ്ണൂർ: രോഗം വന്നോ പരിക്കേറ്റോ എഴുന്നേൽക്കാൻ കഴിയാതാവുന്ന പശുക്കളെ താങ്ങി നിറുത്തി ചികിത്സിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് അറുപത് ലക്ഷം രൂപ മുടക്കി വാങ്ങിയ 'കൗ ലിഫ്‌‌റ്റിംഗ് ഡിവൈസ്' ഉപയോഗിക്കാൻ അറിയാത്തവർ ഇല്ലാത്തതിനാൽ തുരുമ്പെടുത്ത് നശിക്കുന്നു. പശുവിനെ ക്ഷണനേരം കൊണ്ട് പൊന്തിച്ച് നിറുത്തുന്ന സംവിധാനമാണ് സംഭവം. ഒരു യന്ത്രത്തിന് മൂന്നു ലക്ഷം രൂപ വില. 20 എണ്ണം വാങ്ങി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസുകളിലും പ്രധാന സബ് സെന്ററുകളിലും നൽകി.

രണ്ടു വർഷം മുമ്പാണ് കൗ ലിഫ്‌‌റ്റിംഗ് ഡിവൈസ് എത്തിച്ചത്. 20 അറ്റൻഡർമാർക്ക് ഇതുപയോഗിക്കാൻ ഒരു മാസ പരിശീലനവും നൽകി. എന്നാൽ, പരിശീലനം നേടിയവരിൽ മിക്കവരും സ്ഥലംമാറിപ്പോവുകയോ ഡിപ്പാർട്ട്മെന്റ് തന്നെ മാറുകയോ ചെയ്തു. പകരം മറ്റാർക്കും പരിശീലനം നൽകിയില്ല. ഇതാണ് പ്രശ്നമായത്.
പശുവിനെ ഉയർത്താൻ വാങ്ങിയ യന്ത്റം തന്നെ ഒടുവിൽ എഴുന്നേൽക്കാനാവാത്ത പരുവത്തിലായി. യന്ത്രങ്ങളിൽ മിക്കതും ഓയിൽ ലീക്ക് ചെയ്തും തുരുമ്പ് കയറിയും നശിക്കുന്നു. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ ഇവയ്ക്ക് വില്പനാനന്തര സേവനം ലഭിച്ചതുമില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ