രൂപത്തിൽ മനുഷ്യർ, ഒട്ടകപക്ഷിയുടെ കാലുകൾ
May 14, 2018, 1:00 pm
ഒട്ടകപക്ഷികളുടേതിന് സമാനമായ കാലുകളോടു കൂടിയ മനുഷ്യർ. വടക്കൻ സിംബാബ് വെയിലാണ് ഇൗ വിചിത്രമനുഷ്യർ ജീവിക്കുന്നത്. കന്യമ്പാ പ്രവിശ്യയിൽ കഴിയുന്ന വഡോമ എന്ന ഗോത്ര സമൂഹത്തിൽ ജനിക്കുന്ന മിക്ക കുട്ടികളുടേയും കാലുകളിൽ രണ്ട് വിരലുകൾ മാത്രമാണ് കാണുക. രണ്ട് കാലിലും കൂടി വിരലുകൾ നാല്.
അതിനാൽ 'ഓസ്ട്രിച്ച് പീപ്പിൾ' എന്നും ഇവർ അറിയപ്പെടുന്നുണ്ട്. എക്ട്രോഡാക്റ്റിലി എന്ന വളരെ അപൂർവ്വ വൈകല്യം പാരമ്പര്യമായി ലഭിക്കുകയാ അപൂർവതയ്ക്ക് കാരണം.
കാട്ടുകനികളും കെണിവച്ചുവീഴ്ത്തുന്ന മൃഗങ്ങളുമാണ് പ്രധാന ആഹാരം. 20,000ത്തിൽ താഴെയേ ജനസംഖ്യയുള്ളൂ. സ്വന്തം ഗോത്രത്തിൽ നിന്നല്ലാതെ ഇവർ വിവാഹം ചെയ്യാറില്ല. അതിനാൽ വൈകല്യവും മാറ്റമില്ലാതെ തുടരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ