പൊലീസ് സ്റ്റേഷനിൽ കയറി എസ്.എഫ്.ഐ ഉപരോധം
June 13, 2018, 1:32 am
ഇരിട്ടി (കണ്ണൂർ): സ്‌കൂളുകളിൽ സ്ഥാപിച്ച ബോർഡുകളും കൊടിതോരണങ്ങളും നീക്കിയതിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ ഇരിട്ടി പൊലീസ് സ്റ്റേഷനുള്ളിലേക്ക് ഇരച്ചുകയറി സേനാംഗങ്ങളെ ഉപരോധിച്ചു. പതിനഞ്ചോളം വരുന്ന സംഘം മുദ്രാവാക്യം മുഴക്കി വെല്ലുവിളി ഉയർത്തിയപ്പോൾ കുറച്ചുനേരത്തേക്ക് കാഴ്ചക്കാരായി നിൽക്കേണ്ടിവന്നു പൊലീസുകാർക്ക്.
സംഘടനാ പ്രവർത്തകർ കൂട്ടത്തോടെ സ്റ്റേഷനിൽ കയറിയപ്പോൾ ഗ്രേഡ് എസ്.ഐ ഉൾപ്പെടെ ഏതാനും പൊലീസുകാരാണുണ്ടായിരുന്നത്. പുറത്തുപോയിരുന്ന പ്രിൻസിപ്പൽ എസ്.ഐ സുനിൽകുമാർ വൈകാതെ തിരിച്ചെത്തി. വിദ്യാർത്ഥികളോട് പുറത്തിറങ്ങി നിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ വാക്കേറ്റമായി. നീക്കം ചെയ്ത ബോർഡുകളും തോരണങ്ങളുമെല്ലാം തിരിച്ചുകിട്ടണമെന്ന ആവശ്യമായിരുന്നു സമരക്കാരുടേത്. ഒടുവിൽ പ്രശ്‌നം ചർച്ച ചെയ്യാമെന്ന് പറഞ്ഞശേഷമാണ് പ്രവർത്തകർ ഉപരോധസമരം അവസാനിപ്പിച്ചത്. സംഭവത്തിൽ 15 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.
എസ്.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിൽ കയറി ഉപരോധിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് കാണിച്ച് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. തില്ലങ്കേരി കാവുംപടി സ്‌കൂളിൽ ബാനർ കെട്ടുന്നതിനിടെ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗത്തെ പൊലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ കഴിഞ്ഞ ദിവസം മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ