പി.ജയരാജന്റെ വാഹനം തടഞ്ഞ സംഘത്തെ ചോദ്യം ചെയ്തശേഷം വിട്ടു
July 10, 2018, 11:57 am
കൂത്തുപറമ്പ് (കണ്ണൂർ): സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ സഞ്ചരിച്ച വാഹനം തടഞ്ഞതിന് കസ്റ്റഡിയിലായ അഞ്ചു പേരെ വിശദമായ ചോദ്യംചെയ്യലിനു ശേഷം കൂത്തുപറമ്പ് പൊലീസ് വിട്ടയച്ചു. കാടാച്ചിറയ്ക്കടുത്ത പൊതുവാച്ചേരിയിലെ സർഫറാസ് (24), മുഹമ്മദ് ഷാഫി (27), അഫിലാം (25), അബ്ദുൾകരിം (29) താജിർ (29) എന്നിവരെയാണ് വിട്ടത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ എസ്.ഡി.പി.ഐ യുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ജയരാജൻ പരാതി നൽകിയിട്ടില്ല.
ഞായറാഴ്ച രാത്രി പത്തര മണിയോടെ തൊക്കിലങ്ങാടിയ്ക്കടുത്ത് പാലത്തുങ്കരയിൽ വച്ചാണ് സംഭവം. മാലൂരിൽ ഒരു വിവാഹവീട്ടിൽ പോയ ശേഷം പാട്യത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിറകിൽ നിന്നു അതിവേഗത്തിൽ മറികടന്നെത്തിയ മാരുതി കാർ ജയരാജന്റ വാഹനത്തിന് മുന്നിൽ വിലങ്ങനെ നിറുത്തുകയായിരുന്നു. വണ്ടിയിൽ നിന്നിറങ്ങിയ യുവാക്കൾ ജയരാജന്റെ കാറിനടുത്തെത്തി ഭീഷണി മുഴക്കുമ്പോഴേക്കും പുറത്തിറങ്ങിയ ഗൺമാനെ കണ്ട് പിൻവാങ്ങാൻ നോക്കുകയായിരുന്നു. തുടർന്ന് അഞ്ചു പേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ