ചതുരത്തിലാക്കാൻ മെനക്കെടേണ്ട,പാകത്തിൽ കിട്ടും
September 13, 2018, 12:57 pm
വീട്ടുപണികൾക്കായി മരം വാങ്ങി നീളവും വീതിയും ഒപ്പിച്ച് അറുത്തെടുക്കുകയാണ് നമ്മുടെയൊരു രീതി.ഇത് വമ്പൻ പണിയുമാണ്. എന്നാൽ, അധികം പണിയില്ലാതെ അളന്നു നോക്കി അറുത്തെടുക്കാൻ പാകത്തിൽ ചതുരാകൃതിയിൽ വളരുന്ന മരങ്ങളുമുണ്ട്. നമ്മുടെ നാട്ടിലല്ല, അങ്ങു പനാമയിലാണിത്. മറ്റു പ്രദേശങ്ങളിൽ വൃത്താകൃതിയിൽ വളരുന്ന മരങ്ങൾ തന്നെയാണ് പനാമയിലെത്തിയാൽ ചതുരാകൃതിയിലാവുന്നത്. എൽ വാലെ എന്ന അഗ്‌നിപർവതത്തിന്റെ മുഖപ്രദേശമായ കെറോ ഗ്രെയാൾ എന്ന താഴ്‌വരയിൽ വളരുന്ന മരങ്ങൾക്കാണ് ഈ രൂപമാറ്റം. മരം മുഴുവൻ പക്ഷേ ചതുരാകൃതിയിൽ അല്ല. 10 അടി ഉയരം കഴിഞ്ഞാൽ വൃത്താകൃതി കൈവരും. മനുഷ്യരുടെ ഇപെടലല്ല ഈ മരങ്ങൾ ചതുരാകൃതിയിലാകാനുള്ള കാരണം.

ആകൃതിമാറ്റത്തിന് അഗ്‌നിപർവ്വതവുമായി ബന്ധമുണ്ടാകാമെന്നാണ് നിഗമനം. എന്നാൽ പതിനായിരക്കണക്കിനു വർഷങ്ങളായി ഈ അഗ്‌നിപർവതം ഉറക്കത്തിലാണ്. മരങ്ങൾക്ക് പരമാവധി 300 വർഷത്തിൽ കൂടുതൽ പ്രായമില്ലെന്നും ചിലർ വാദിക്കുന്നു. ഏതായാലും മരങ്ങളുടെ ചതുരാകൃതിയെ സംബന്ധിച്ച് ഏറ്റവും അംഗീകരിക്കപ്പെട്ടിട്ടുള്ള വിശദീകരണം ഇതാണ്. ക്വാററേബ്യാ അസ്‌ട്രോലേപിസ് എന്ന വിഭാഗത്തിൽ പെടുന്നതാണ് ഈ മരങ്ങൾ. തെക്കേ അമേരിക്കയിൽ ഇവ ധാരാളമായി കാണപ്പെടാറുണ്ട്. ഇവയ്ക്ക് ഒരിടത്തും കൃത്യമായ വൃത്താകൃതിയില്ല. പനാമയിലെ ഈ താഴ്‌വരയിലെ മരങ്ങൾക്കു വൃത്താകൃതിയില്ലെന്നു മാത്രമല്ല, പരന്ന തടിയാണ് ഇവയ്ക്കുള്ളത്. ജനിതക കാരണങ്ങളാലാണ് മരങ്ങൾക്കു ചതുരാകൃതി ലഭിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ