Thursday, 30 March 2017 4.26 AM IST
മലപ്പുറത്ത് യു.ഡി.എഫ് വോട്ടു കൂടിയാൽ സർക്കാരിന് മോശം: മന്ത്രി കെ.ടി. ജലീൽ
March 21, 2017, 1:23 am
കോഴിക്കോട്: മലപ്പുറം ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റേത് കരുത്തനായ സ്ഥാനാർത്ഥിയാണെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.
മുസ്ലീം ലീഗ് ശക്തികേന്ദ്രത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചയാളാണ് അഡ്വ. ഫൈസൽ. നിലവിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റാണ്.
കഴിഞ്ഞ തവണത്തേതിൽ നിന്ന് യു.ഡി.എഫ് വോട്ട് കൂടിയാൽ സംസ്ഥാനസർക്കാരിന്റെ പ്രവർത്തനം മോശമാകുമെന്ന് വിലയിരുത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
കരുത്തനായ സ്ഥാനാർത്ഥി വന്നതാണ് എതിരാളികളെ അസ്വസ്ഥരാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ശരിയല്ല.
യു.ഡി.എഫിന് വലിയ ഭൂരിപക്ഷമുണ്ടെന്നുള്ളത് തിരഞ്ഞെടുപ്പിൽ പ്രശ്നമാകില്ല. മഞ്ചേരിൽ അരലക്ഷം വോട്ടിനാണ് ടി.കെ. ഹംസ വിജയിച്ചിരുന്നത്. കുറ്റിപ്പുറത്തെ തന്റെ വിജയവും താനൂരിൽ ഇത്തവണയുണ്ടായ അട്ടിമറി വിജയവും കെ.ടി. ജലീൽ ചൂണ്ടിക്കാട്ടി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ