Thursday, 25 May 2017 12.27 PM IST
വി.ജി. വിജയൻ നിര്യാതനായി
May 19, 2017, 10:52 pm
കൽപ്പറ്റ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ജനയുഗം വയനാട് ബ്യൂറോ ചീഫുമായ കൽപ്പറ്റ എമിലി ഹരിശ്രീയിൽ വി.ജി. വിജയൻ(59) നിര്യാതനായി.
അർബുദ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ വൈത്തിരി ചേലോട് ഗുഡ് ഷെപ്പേർഡ് ആശുപത്രിയിലായിരുന്നു അന്ത്യം. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി സംസ്ഥാന കമ്മിറ്റിയംഗവും സി.പി.ഐ കൽപറ്റ ടൗൺ ബ്രാഞ്ച് സെക്രട്ടറിയും കിസാൻസഭ കൽപ്പറ്റ മണ്ഡലം സെക്രട്ടറിയുമാണ്. ദീർഘകാലം വയനാട് പ്രസ്‌ക്ലബ് പ്രസിഡന്റായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ദൂരദർശൻ, ആകാശവാണി എന്നിവയുടെ വയനാട് പ്രതിനിധിയായിരുന്നു. മൂന്നു വർഷത്തോളം വയനാട്ടിൽ കേരളകൗമുദി ലേഖകനായി. മലയാള മനോരമ'യുടെ വയനാട് ബ്യൂറോയിലും പ്രവർത്തിച്ചു. പിണങ്ങോട് ജി.യു.പി.എസ് അധ്യാപിക വനജയാണ് ഭാര്യ. ചെന്നലോട് ജി.യു.പി.എസ് അധ്യാപിക അമൃത, ബത്തേരി സെന്റ മേരീസ് കോളേജ് അസി. പ്രൊഫ. അരുണ എന്നിവർ മക്കൾ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ