വിദ്യാർത്ഥിയെ ആക്രമിച്ച് പണം തട്ടാൻ ശ്രമം: സീരിയൽ താരം അറസ്റ്റിൽ
July 24, 2017, 1:49 am
കോഴിക്കോട്: വിദ്യാർത്ഥിയെ ആക്രമിച്ചു പണം തട്ടാൻ ശ്രമിച്ച സീരിയൽ താരം പൊലീസ് പിടിയിലായി. എം 80 മൂസ എന്ന ഹാസ്യ സീരിയലിലൂടെ ശ്രദ്ധേയനായ പേരാമ്പ്ര മരുതോറചാലിൽ അതുൽ ശ്രീവ (20) നെയാണ് കസബ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ കൊലപാതകശ്രമം അടക്കം ഉൾപ്പെടുത്തി കേസെടുത്തു.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് അതുൽ ശ്രീവ. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അതുൽ ശ്രീവക്കെതിരെ മർദ്ദനത്തിനും പണം തട്ടാനുള്ള ശ്രമത്തിനുമെതിരെ പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതുൽ ശ്രീവ ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിച്ചത്. കോളേജിലെ 'ക്ഷത്രിയാസ് ' എന്ന ഗുണ്ടാസംഘത്തിലെ അംഗമാണ് അതുൽ ശ്രീവയെന്ന് വിദ്യാർത്ഥികൾ പറയുന്നു. നേരത്തെ ഒരു വിദ്യാർത്ഥിനിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ അതുൽ ശ്രീവ ഹൈക്കോടതിയിൽ നിന്ന് മുൻകൂർജാമ്യം നേടി നിൽക്കവെയാണ് ഇപ്പോൾ പിടിയിലായത്. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതും നൽകാൻ തയ്യാറാവാത്തവരെ മർദ്ദിക്കുന്നതും ഇയാൾ ഉൾപ്പെടുന്ന സംഘത്തിന്റെ പതിവാണെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

crrr

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ