കഞ്ഞി കുടിക്കാൻ കവിതയുമായി രവീന്ദ്രൻ
August 14, 2017, 11:50 am
ജയപ്രകാശ് തേനാക്കുഴി
ബാലുശ്ശേരി: കല കലയ്ക്കുവേണ്ടി എന്നു പറയാറുണ്ട്. എന്നാൽ രവീന്ദ്രൻ ബാലുശ്ശേരി കവിത എഴുതുന്നത് ജീവിക്കാനാണ്. കവിത എഴുതി വിറ്റു കിട്ടുന്ന പണം കൊണ്ടാണ് കഞ്ഞി വയ്ക്കുന്നത്. ഏഴാം ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളൂ. കരിങ്കൽ തൊഴിലാളിയായിരുന്നു. ഹെർണിയ ബാധിച്ച് മൂന്നു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടർന്ന് ഭാരപ്പെട്ട ഒരു ജോലിയും എടുക്കാൻ പറ്റാതായി. വീട്ടിൽ പട്ടിണിയായി. അങ്ങനെ എഴുതിപ്പോയതാണ് കവിത. അടുപ്പിൽ തീ പുകയണമെങ്കിൽ
കവിത എഴുതിയാൽ മാത്രം പോരാ. അത് പ്രസിദ്ധീകരിക്കണം, ബസ്സുൾതോറും കയറിയിറങ്ങി ഈണത്തിൽ ചൊല്ലണം, അങ്ങനെ ആളുകളെ കൊണ്ട് വാങ്ങിപ്പിക്കണം. ഈ കാര്യങ്ങളെല്ലാം മുറപോലെ നടന്നാലേ വീട്ടിൽ അന്നം മുട്ടാതെ പോവൂ.
ആദ്യ പുസ്തകമായ 'എന്റെ ഹൃദയ വീണകൾ' വില്പന തുടങ്ങിയിട്ട് രണ്ടു വർഷമായി. കോഴിക്കോട്‌, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ വിവിധ ബസ് സ്റ്റാന്റുകളിലായി 3500 കോപ്പി വിറ്റു. പലരിൽനിന്നും കടം വാങ്ങിയാണ് പുസ്തകം അച്ചടിച്ചത്. പുസ്തകത്തിന്റെ വില 30 രൂപയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ബാലൻ, എം.കെ. രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ എന്നിവർക്ക് രവീന്ദ്രൻ തന്റെ പുസ്തകം നല്കിയിട്ടുണ്ട്. .
30 കവിതകളടങ്ങുന്ന 'എന്റെ പ്രകൃതി നിരീക്ഷണം' ആറുമാസമായി എഴുതി വച്ചിട്ട്. കാശില്ലാത്തതു കാരണം അച്ചടിച്ചിട്ടില്ല. ഇതിനോടകം അമ്മ വാത്സല്യം, എന്റെ കസ്തൂരിമുല്ല, എന്റെ മലയാള നാട് തുടങ്ങി 50 ഓളം കവിതകളും 10 നാടൻ പാട്ടുകളും 10 ലളിതഗാനങ്ങളും രവീന്ദ്രൻ ബാലുശ്ശേരി എഴുതിയിട്ടുണ്ട്.
വീടാണെങ്കിൽ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിൽ. ഭാര്യ പുഷ്പയും ഏഴാം ക്ലാസ്സ് വിദ്യാർത്ഥി അഭിനവും അടങ്ങിയതാണ് കുടുംബം. പരേതരായ നാടൻ പാട്ടുകാരൻ ചാത്തന്റെയും മാതയുടെയും മൂന്നു മക്കളിൽ മൂത്തവനാണ് രവീന്ദ്രൻ.‌ കെ.വി രവീന്ദ്രൻ, അക്കൗണ്ട് നമ്പർ 4403 22 10013090, IFC code SYNB 000403. സിൻഡിക്കേറ്റ് ബേങ്ക് ബാലുശ്ശേരി.
crr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ