Wednesday, 20 September 2017 12.27 AM IST
അറവുകത്തിക്ക് മുന്നേ വാഹനാപകടത്തിൽ...
September 14, 2017, 2:47 am
സുൽത്താൻ ബത്തേരി : ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ അറവുശാലയിലേക്ക് മാടുകളുമായെത്തിയ ലോറി മറിഞ്ഞ് 12 മാടുകൾ ചത്തു. ആന്ധ്രയിൽനിന്നും അറവുമാടുകളുമായെത്തിയ ലോറി ഇന്നലെ രാവിലെ 8നാണ് മഞ്ഞാടിത്തോട്ടിലേക്ക് മറിഞ്ഞത്.
അറവുശാലയ്ക്ക് സമീപത്തെ വളവുതിരിയുന്നതിനിടെ ടയറുകൾ പാതയോരത്ത് താഴ്ന്ന് സമീപത്തെ കൈത്തോട്ടിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ ലോറിയിലുണ്ടായിരുന്ന എരുമകളും പോത്തുകളുമുൾപ്പടെ 12 മാടുകളാണ് ചത്തത്. ലോറിയിൽ 19 മാടുകളാണുണ്ടായിരുന്നതെന്ന് സൊസൈറ്റി അധികൃതർ പറഞ്ഞു. മറ്റുള്ള മാടുകളെ സമീപവാസികളും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും ചേർന്നു രക്ഷപ്പെടുത്തി. ഡ്രൈവർ ഉൾപ്പടെ മൂന്നുപേർ ലോറിയിലുണ്ടായിരുന്നെങ്കിലും ഇവർ പരിക്കുകളില്ലാതെ രക്ഷപെട്ടു. മൃഗസംരക്ഷണ വകുപ്പും ബ്രഹ്മഗിരി ഡവലപ്പമെന്റ് സൊസൈറ്റി അധികൃതരും സ്ഥലത്തെത്തി. നെന്മേനി പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ ചത്ത മാടുകളെ പോസ്റ്റ്‌മോർട്ടം നടത്തി മറവുചെയ്തു.
അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. മറിഞ്ഞ ലോറിക്കടിയിൽ നിന്ന് മാടുകളുടെ രക്ഷപ്പെടുത്തുന്നതിനിടെ ഒരു എരുമ വിരണ്ടോടിയത് ആളുകളിൽ പരിഭ്രാന്തി പരത്തി. വിരണ്ടോടിയ മാട് അമ്പുകുത്തി പ്രദേശങ്ങളിലൂടെ ഓടി ഉച്ചയോടെ ആനപ്പാറ മാളിക സ്‌കൂളിന് സമീപം സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ നിലയുറപ്പിച്ചു. വൈകിട്ടോടെ വെറ്ററിനറി ഡോക്ടർ ബിന്നി മയക്കുവെടിവെച്ച് മാടിനെ തളച്ചു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ