മൊയ്തീന്റെ നാട്ടിൽ മുങ്ങൽസേന ഇന്നിറങ്ങുന്നു
October 7, 2017, 12:12 am
സ്വന്തം ലേഖകൻ
കോഴിക്കോട്: കാഞ്ചനമാലയുടെ സ്വന്തം മൊയ്തീൻ ആഴ്ന്നു പോയ ഇരുവഴഞ്ഞിപ്പുഴയിലെ ചുഴിക്കുത്തുകളിലേക്ക് ഒരുകൂട്ടം യുവാക്കൾ ഇന്ന് ആഴ്ന്നിറങ്ങും. രക്ഷാപ്രവർത്തനത്തിനുള്ള പരിശീലനമാണിത്. ഈ പുഴയിലെന്നല്ല, ഒരു ജലാശയത്തിലും ആരുമിനി മുങ്ങി മരിക്കരുത്. വിദഗ്ദ്ധ പരിശീലനം നേടിയ സന്നദ്ധപ്രവർത്തകർ ഓരോ പ്രദേശത്തും ഉണ്ടാവണം. അഗ്നിശമനസേനയുടെ കോഴിക്കോട് ഡിവിഷനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ സംസ്ഥാനത്തെ പ്രഥമ അണ്ടർ വാട്ടർ റെസ്ക്യൂ വളണ്ടിയർ സേനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്.
മൂന്നര പതിറ്റാണ്ട് മുമ്പ് സ്കൂൾകുട്ടികളടക്കം പതിനെട്ട് പേരുമായി പുറപ്പെട്ട കടത്തുതോണി ഇരുവഴഞ്ഞിപ്പുഴയിലെ ചുഴിക്കുത്തിൽ മറിഞ്ഞപ്പോൾ മൊയ്തീൻ മാത്രമായിരന്നു രക്ഷകൻ. കൈകാലുകൾ കുഴയുംവരെ ഓരോരുത്തരെ ചുമലിൽ കയറ്റി കരക്കെത്തിച്ച മൊയ്തീൻ പിന്നേയും പിന്നേയും പുഴയുടെ ആഴങ്ങളിൽ മുങ്ങിത്തപ്പുകയായിരുന്നു. രണ്ടു പേരെക്കൂടി രക്ഷപ്പെടുത്താനുണ്ട്. പക്ഷേ കഴിഞ്ഞില്ല. പുഴയുടെ കൈകൾ കാഞ്ചനമാലയുടെ സ്വന്തം മൊയ്തീനെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ആരെങ്കിലുമൊരാൾ കൂടി രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നെങ്കിൽ... ഈ ചിന്തയിൽനിന്നാണ് ഇത്തരമൊരു രക്ഷാസേന രൂപംകൊണ്ടത്.
ആദ്യഘട്ടത്തിൽ നീ​ന്തൽ, ആഴങ്ങളിലുള്ള രക്ഷാപ്രവർത്തനം, അണ്ടർവാട്ടർ റെസ്ക്യൂ ഉ​പ​ക​ര​ണ​ങ്ങൾ കൈ​കാ​ര്യം ചെ​യ്യൽ, പ്രഥമശ്രുശ്രൂഷ എന്നിവയിലാണ് പരിശീലനം. അടുത്തഘട്ടത്തിൽ ഡൈ​വി​ങ്ങ് സ്യൂ​ട്ട്, അ​ണ്ടർ വാ​ട്ടർ ബ്രീ​ത്തി​ങ്മാ​സ്ക്, ഓ​ക്ലി​ജൻ സി​ലി​ണ്ടർ തുടങ്ങിയ ഉപകരണങ്ങളും ഇവർക്ക് നൽകും. ജില്ലാ ഫയർ ഓ​ഫീ​സർ അ​രുൺ ഭാ​സ്കറാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃത്വം നൽ​കു​ന്ന​ത്.

 ആദ്യഘട്ടത്തിൽ 60 വളണ്ടിയർമാർ

കോ​ഴി​ക്കോ​ടു ജി​ല്ല​യി​ലെ മു​ക്കം ന​ഗ​ര​സ​ഭ, പു​തു​പ്പാ​ടി, താ​മ​ര​ശേ​രി, ക​ട്ടി​പ്പാ​റ, കോ​ട​ഞ്ചേ​രി,​ തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി, കാ​ര​ശ്ശേ​രി, കൊ​ടി​യ​ത്തൂർ, മാ​വൂർ, ചാ​ത്ത​മം​ഗ​ലം, ഓ​മ​ശ്ശേ​രി എ​ന്നീ ഗ്രാമ പ​ഞ്ചാ​യ​ത്തു​ക​ൾ, മ​ല​പ്പു​റം ജി​ല്ല​യി​ലെ കീ​ഴു​പ​റ​മ്പ് , വാ​ഴ​ക്കാ​ട്, അ​രീ​ക്കോ​ട് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നുള്ള 60 പേരാണ് ആദ്യഘട്ടത്തിൽ പരിശീലനത്തിനിറങ്ങുന്നത്. ജലാശയങ്ങളിലുമുണ്ടാവുന്ന അപകട വിവരം ലഭിച്ചാലുടൻ ഫയർഫോഴ്സുകാർ സമീപമുള്ള വളണ്ടിയർ ഗ്രൂപ്പിന് വിവരം കൈമാറും.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ