Thursday, 23 November 2017 8.22 PM IST
സഹകരണ മേഖലയിൽ ഡിജിറ്റിൽ സാക്ഷരത അനിവാര്യം : മുഖ്യമന്ത്രി
November 15, 2017, 1:18 am
കോഴിക്കോട്: സഹകരണ മേഖല ഡിജിറ്റിൽ സാമ്പത്തിക മേഖലയിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറുപത്തിനാലാമത് സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിക വിദ്യയോടു പുറം തിരിഞ്ഞു നിന്ന് പോവാൻ കഴിയില്ല.
സഹകരണ മേഖലയിലെ ഒറ്റപ്പെട്ട അഴിമതികളും ധനവിനിയോഗ ധൂർത്തുമെല്ലാം ഡിജിറ്റിലൈസേഷൻ വഴി തടയാനാവും. ഡിജിറ്റലൈസേഷൻ വഴി നൂറ് ശതമാനം കോർ ബാങ്കിങ്ങ് സംവിധാനം കൊണ്ടുവരാൻ മുൻകൈയെടുക്കണം.
ഡിജിറ്റിലൈസേഷൻ വഴി വലിയമാറ്റം സംഭവിക്കുമ്പോൾ സഹകരണ മേഖലയും ആ മാറ്റത്തിനനുസൃതമായ വേഗത ആർജ്ജിക്കാത്തപക്ഷം പുറംതള്ളിപോവും.
കേരളാ ബാങ്കിന്റെ രൂപീകരണത്തോടെ സഹകരണ മേഖലയിൽ മാറ്റങ്ങളുണ്ടാകും. സഹകരണ മേഖലകളിൽ യോഗ്യതയുള്ളവരെ ജീവനക്കാരായി തെരഞ്ഞെടുക്കണമെന്നും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുടെ അപര്യാപ്തത പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഹരിത കേരളത്തിന് സഹകരണത്തിന്റെ കൈത്താങ്ങ്' എന്ന സന്ദേശം ഉയർത്തിയാണ് സംസ്ഥാനതല ആഘോഷം നടക്കുന്നത്. ഇതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം 1000 ജൈവ പച്ചക്കറിത്തോട്ടങ്ങളും 320 മഴക്കുഴികളും ജില്ലയിൽ നിർമിക്കും.
പരിപാടിയിൽ സഹകരണ ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.പി. വീരേന്ദ്രകുമാർ എം.പി., എം.കെ. മുനീർ എം.എൽ.എ., ഇ.കെ. വിജയൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാലൻ, സഹകരണ രജിസ്ട്രാർ എസ്. ലളിതാംബിക, ജോയിന്റ് രജിസ്ട്രാർ പി.കെ. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ