ഓണത്തിന് കൺസ്യൂമർഫെഡിൽ വിലക്കിഴിവിന്റെ ഉത്സവം
August 10, 2018, 6:04 am
 സംസ്ഥാനത്ത് 3,500 ഓണം-ബക്രീദ് വിപണികൾ കോഴിക്കോട്: ഓണം- ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് ഒരുക്കുന്ന 'വിലക്കിഴിവിന്റെ ഉത്സവ'ത്തിന്റെ ഭാഗമായി കൺസ്യൂമർഫെഡ് സംസ്ഥാനത്ത് 3,500 ഓണം-ബക്രീദ് വിപണികൾ നടത്തും. 16 മുതൽ 24 വരെയാണ് വിപണിയെന്ന് ചെയർമാൻ എ. മെഹബൂബ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പൊതുവിപണിയേക്കാൾ പത്ത് മുതൽ 60 ശതമാനം വരെ വിലക്കുറവിലായിരിക്കും നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുക. ഓണം-ബക്രീദ് വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 16ന് ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത്.
ഒരു കുടുംബത്തിന് 1,000 രൂപയ്ക്ക് പൊതുവിപണിയിൽ ലഭിക്കുന്ന സാധനങ്ങൾ 495 രൂപയ്ക്ക് കൺസ്യൂമർഫെഡ് ലഭ്യമാക്കും.
ത്രിവേണി സൂപ്പർമാർക്കറ്റുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, സഹകരണ സംഘങ്ങൾ നടത്തുന്ന നീതി സ്‌റ്റോറുകൾ, ജോയിന്റ് രജിസ്ട്രാർമാർ തിരഞ്ഞെടുക്കുന്ന ഫിഷർമാൻ സഹകരണ സഹകരണ സംഘം, വനിതാ സഹകരണ സംഘം, എസ്‌.സി-എസ്.ടി സഹകരണ സംഘം, ജില്ലാ കൺസ്യൂമർ സഹകരണ സ്‌റ്റോർ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, കാർഷിക സഹകരണ സംഘങ്ങൾ, മറ്റു കൺസ്യൂമർ സൊസൈറ്റികൾ എന്നിവയുടെ നേതൃത്വത്തിലായിരിക്കും വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
ഓണക്കാലത്ത് ഏറെ ആവശ്യമുള്ള 28 ഇനങ്ങൾ കൂടി ഓണച്ചന്തകളിൽ മാർക്കറ്റ് വിലയേക്കാൾ ഗണ്യമായ കുറവിൽ ലഭ്യമാകും. വിപണികളുടെ ജില്ലാതല ഉദ്ഘാടനം 16, 17 തീയതികളിലായി നടക്കുമെന്നും ചെയർമാൻ പറഞ്ഞു. കോഴിക്കോട് സഹകരണ ജോയിന്റ് രജിസ്ട്രാർ കെ. ഉദയഭാനു, റീജിയണൽ മാനേജർ വി.കെ. രാജേഷ്, സോണൽ മാനേജർ കെ. ഗിരീഷ്‌കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മൈ ത്രിവേണി കാർഡ്
ഇന്ന് പുറത്തിറക്കും

ഉപഭോക്താക്കൾക്കായി കൺസ്യൂമർഫെഡ് പുറത്തിറക്കുന്ന മൈ ത്രിവേണി ഡിസ്‌കൗണ്ട് കാർഡ് ഇന്ന് എറണാകുളം മുഖ്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്രതാരം സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. കാർഡിന് വില 15 രൂപ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ