തിരുനെല്ലിയിൽ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തി
September 15, 2018, 12:40 am
സ്വന്തം ലേഖകൻ
മാനന്തവാടി: തിരുനെല്ലിയിൽ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തി. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് തിരുനെല്ലി ക്ഷേത്രത്തിന് സമീപം മാവോയിസ്റ്റ് സംഘം എത്തിയത്. അംബിക ലോഡ്ജിന് സമീപം എത്തിയ സംഘം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്ത് മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു.
പച്ച നിറത്തിലുള്ള യൂണിഫോം ധരിച്ചെത്തിയവർ അംബിക ലോഡ്ജിന് സമീപം കച്ചവടം നടത്തുന്ന രാജന്റെ കടയിൽ നിന്ന് 600 ഓളം രൂപയുടെ പലവ്യഞ്ജന സാധനങ്ങൾ വാങ്ങിയാണ് മടങ്ങിയത്. ഇവർക്കെതിരെ തിരുനെല്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ