Thursday, 24 August 2017 3.22 AM IST
ഉത്‌പാദനം കൂടി; റബർവില പിന്നെയും താഴേക്ക്
August 8, 2017, 5:28 am
വി.ജയകുമാർ
കോട്ടയം: ടാപ്പിംഗ് സജീവമായതോടെ ആഭ്യന്തര വിപണിയിൽ റബർ ഷീറ്റിന്റെയും ലാറ്റക്‌സിന്റെയും ലഭ്യത ഉയർന്നു. ഇതോടെ റബർവില താഴേക്കും നീങ്ങി. 145 രൂപയുണ്ടായിരുന്ന അവധിവില 130 രൂപയിലേക്കാണ് വ്യാപാരികൾ കുത്തനെ വെട്ടിയത്. ആഭ്യന്തര - രാജ്യാന്തര വിലകൾ തമ്മിൽ ഇപ്പോൾ 15 രൂപയുടെ അന്തരമുണ്ട്. ഇന്ത്യയിലാണ് ഉയർന്ന വില. രാജ്യാന്തര തലത്തിൽ ഇപ്പോൾ ഉത്‌പാദനം കുറവാണ്. ആഭ്യന്തര വിപണിയിൽ ടയർ കമ്പനികളിൽ നിന്ന് മികച്ച ഡിമാൻഡുമുണ്ട്. എന്നിട്ടും അവധി വ്യാപാരികൾ വില കുറയ്‌ക്കുകയായിരുന്നു.
ലാ​റ്റ​ക്‌സ് വില 90 രൂപയിൽ ​നി​ന്ന് 83 രൂപയായി കഴിഞ്ഞവാരം കുറഞ്ഞു. ടാപ്പിംഗ് ഇനിയും സജീവമാകുമെന്നും വിപണിയിലേക്ക് കൂടുതൽ സ്‌റ്രോക്കെത്തുമെന്നുമാണ് കർഷകർ പറയുന്നത്. റബർവില കൂടുതൽ താഴാനിത് ഇടയാക്കും. ആർ.എസ്.എസ് നാലാം ഗ്രേഡ് 131 രൂപയിലും അഞ്ചാം ഗ്രേഡ് 126 രൂപയിലുമായിരുന്നു കഴിഞ്ഞ വാരാന്ത്യത്തിലെ വ്യാപാരം. ടോക്കിയോയിൽ ആർ.എസ്.എസ് - നാല് ഗ്രേഡ് കിലോയ്ക്ക് വില 118 രൂപയിൽ നിന്ന് 116 രൂപയിലേക്ക് ഇടിഞ്ഞു. ക്വാലാലമ്പൂർ വില 112 രൂപ. ബാങ്കോക്കിൽ 118 രൂപയിൽ നിന്ന് 113 രൂപയിലേക്കും ചൈനയിൽ 135 രൂപയിൽ നിന്ന് 126 രൂപയിലേക്കും വിലയിടിഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ