പഴയ സുഹൃത്തിനെയും അറുത്തു, മാടിനെയെന്നപോലെ...
August 29, 2017, 12:10 am
രാകേഷ് കൃഷ്ണ
കോ​ട്ട​യം: മു​മ്പ് ഇ​റ​ച്ചി​ക്ക​ട​ക​ളിൽ ജോ​ലി ചെ​യ്‌​തുള്ള പരിചയമാണ് സ​ന്തോ​ഷി​നെ അടിച്ചുകൊല്ലാനും അറപ്പില്ലാതെ അറുത്തുമുറിക്കാനും ക​മ്മൽ വിനോദിന് മനക്കരുത്ത് നൽകിയത്. പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തിയ കേ​സിൽ ജ​യി​ലിൽ കഴിയുമ്പോൾ വിനോദ് കൊലയ്ക്കായി ര​ണ്ടു മാ​സ​ത്തോ​ളം നീ​ണ്ട ആ​സൂ​ത്ര​ണം നടത്തി​.
പഴയ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിനോദ് ജയിലിൽ കഴിയുമ്പോൾ മറ്റൊരു കേസിൽ സന്തോഷും സഹതടവുകാരനായി എത്തി. ഒരു മാസത്തെ റിമാൻഡിനുശേഷം പുറത്തിറങ്ങിയ സന്തോഷ് വിനോദിന്റെ ഭാര്യയുമായി അടുപ്പത്തിലായി. ഒരുമിച്ച് താമസിക്കാനും തുടങ്ങി. ഈ വിവരം അറിഞ്ഞ വി​നോ​ദ് ഒരിക്കൽ തന്നെ കാണാനെത്തിയ സന്തോഷുമായി കോ​ട​തി വ​രാ​ന്ത​യിൽ ​വ​ച്ച് വഴക്കുണ്ടാക്കിയിരുന്നു. പിന്നീട് ജാ​മ്യ​ത്തി​ലി​റ​ങ്ങിയ ശേ​ഷം സ​ന്തോ​ഷി​നെ മർദ്ദിച്ച് ഭാര്യയെ വീണ്ടെടുക്കുകയായിരുന്നു. ഇതിനിടെ, വിനോദിന്റെ ഭാര്യ സന്തോഷിനൊപ്പമാണ് കഴിയുന്നതെന്ന് സുഹൃത്തായ യുവതി പരിഹസിച്ചത് എരിതീയിൽ എണ്ണ ഒഴിച്ചപോലെയായി.
ക​ഴി​ഞ്ഞ 23ന് വൈ​കി​ട്ട് കു​ഞ്ഞു​മോളെക്കൊണ്ട് സ​ന്തോ​ഷി​നെ വീ​ട്ടി​ലേക്ക് വി​ളി​ച്ചു വ​രു​ത്തി കാലിൽ അടിച്ചു വീഴ്‌ത്തി. തുടർന്നു കമ്പിവടി ഉപയോഗിച്ചു തലയ്‌ക്കടിച്ച് കൊന്നു. വിനോദും കുഞ്ഞുമോളും ചേർന്ന് മൃതദേഹം വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ചു. ഇവിടെ വച്ച് യന്ത്രവാൾ ഉപയോഗിച്ച് മൂന്നായി മുറിച്ചു. മൂ​ന്നു ചാ​ക്കു​ക​ളി​ലാ​ക്കിയ ശരീരഭാഗങ്ങൾ വി​നോ​ദി​ന്റെ ഓ​ട്ടോ​റി​ക്ഷ​യിൽ ക​യ​റ്റി ഉ​പേ​ക്ഷി​ക്കാ​ൻ കൊ​ണ്ടുപോ​യി. മാങ്ങാനത്തെ തോട്ടിലോ, വടവാതൂർ ഡംപിംഗ് യാ‌ർഡിലോ തള്ളാനായിരുന്നു പരിപാടി.
എന്നാൽ മാ​ങ്ങാ​നം മുണ്ടകപ്പാടം ജം​ഗ്ഷ​നിൽ എ​ത്തി​യ​പ്പോൾ ഓട്ടോറിക്ഷ കേടായി. ഇതോടെ രണ്ടു ചാക്കുകെട്ടുകൾ റോഡരികിലെ കുറ്റിക്കാട്ടിൽ തള്ളി. ഓട്ടോറിക്ഷ ശരിയാക്കിയ ശേഷം തലയടങ്ങിയ ചാക്കുമായി മാങ്ങാനം മക്രോണി ജംഗ്ഷനിൽ എത്തി തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
ഡി​വൈ.​എ​സ്.​പി​മാ​രായ സ​ഖ​റിയ മാ​ത്യു, ഗി​രീ​ഷ് പി.​ സാ​ര​ഥി, സ​ന്തോ​ഷ്, ഷാ​ജി​മോൻ ജോ​സ​ഫ്, ഇൻസ്പെക്ടർമാ​രായ സാ​ജു വർ​ഗീ​സ്, നിർ​മ്മൽ ബോ​സ്, യു.​ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു അ​ന്വേ​ഷ​ണം. കു​ഞ്ഞു​മോ​ളെ മ​ക്രോ​ണി പാ​ല​ത്തി​നു സ​മീ​പ​വും മാ​ങ്ങാ​നം മു​ണ്ട​ക​പ്പാ​ട​ത്തും കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​ത്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ