റബ്ബറിന് പകരം പ്ലാവ്കൃഷിയിൽ റിട്ടേഡ് ആകാതെ പി.സി.തോമസ്
September 10, 2017, 2:31 pm
വെള്ളൂർ: റബ്ബറിന് പകരം പ്ലാവ് കൃഷിയുമായി റിട്ടേഡ് ഉദ്യോഗസ്ഥൻ. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിച്ച വെള്ളൂർ റോസ് കോട്ടേജിൽ പി.സി.തോമസാണ് തന്റെ ഒരേക്കർ പുരയിടത്തിലെ റബ്ബർമരങ്ങൾ മുറിച്ച് മാറ്റി പകരം പ്ലാവ് നട്ടു പിടിപ്പിച്ചത്.
ഒന്നരവർഷത്തിനകം കായ്ക്കുന്ന വിയറ്റ്നാം ഇനത്തിൽപ്പെട്ട ബഡ് പ്ലാവുകളാണ് നട്ടത്. ഒരേക്കറിൽ നിന്നും നാലരലക്ഷത്തോളം രൂപ ആദായം ലഭിക്കുമെന്ന് തോമസ് പറയുന്നു. ഒരു പ്ലാവിൽ നിന്നും പ്രതിവർഷം 400 കിലോ ചക്ക ലഭിക്കുമെന്നും ഇതിന് കിലോയ്ക്ക് 20 രൂപ നിരക്കിൽ വിൽക്കുവാൻ കഴിയുമെന്നുമാണ് കർഷകരുടെ അഭിപ്രായം. ഒരേക്കറിൽ ഏതാണ്ട് 60 പ്ലാവുകൾ വയ്ക്കാൻ കഴിയും. ഒന്നര വർഷത്തിനുള്ളിൽ വിളവും ലഭിക്കും മാത്രമല്ല പ്ലാവിൽ നിന്നും നൂറ് വർഷം വരെ ആദായവും ലഭിക്കും.
ഇപ്പോൾ റബ്ബറിന് വിലയില്ലാത്തതാണ് മാറി ചിന്തിക്കാൻ പി.സി.തോമസിനെ പ്രേരിപ്പിച്ചത്. ചക്കയിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനായി പലരും മുന്നോട്ടു വരുന്ന സാഹചര്യത്തിൽ ചക്ക കൃഷിക്ക് കേരളത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് തോമസ് പറയുന്നു. ഒരേക്കർ സ്ഥലത്ത് 60 പ്ലാവ് നടാൻ കഴിയും. ഇരുപതടി അകലത്തിലാണ് പ്ലാവ് നടുന്നത്. ഇതിനിടയിൽ ഇടവിളയായി ആയൂർവേദ മരുന്നുകളും തോമസ് കൃഷി ചെയ്യുന്നുണ്ട്. തോമസിന് വേണ്ട പിന്തുണയുമായി ഭാര്യ കൊച്ചുത്രേസ്യയും സദാസമയവും കൃഷിക്കാര്യത്തിൽ ഒപ്പമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ