Wednesday, 20 September 2017 12.26 AM IST
ഏന്തയാറിൽ ഉരുൾപൊട്ടൽ,മലയോരം ഭീതിയിൽ
September 14, 2017, 2:50 am
 ഏന്തയാർ റോഡ് ഒലിച്ചു പോയി, ആളപായമില്ല
കോട്ടയം: മഴ കനത്തതോടെ ഇന്നലെ രാത്രി 9.30ന് കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മൂപ്പൻ മലയിൽ ഉരുൾപൊട്ടി. ആളപായമില്ല. മലവെള്ളത്തോടൊപ്പം കല്ലും മണ്ണും ഒലിച്ചിറങ്ങിയതോടെ ഇവിടത്തെ ഏക്കർ കണക്കിന് കൃഷിയിടം നശിച്ചു. വീടുകളിൽ വെള്ളം നിറഞ്ഞു.
മുണ്ടക്കയം ക്രോസ്‌വേ ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെട്ടു. ഏന്തയാർ - എളംകാട് റോഡ് ഒലിച്ചു പോയി. കടകളിലും വെള്ളം കയറി. കൂട്ടിക്കൽ പാലവും മുണ്ടക്കയം ക്രോസ്‌വേയും വെള്ളത്തിൽ മുങ്ങി. മുണ്ടക്കയം - പമ്പാ ദേശീയപാതയിലും ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവർത്തനത്തിനായി വൻ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി വൈകിയും മഴ തുടരുന്നതിനാൽ മലയോര മേഖലയാകെ ഉരുൾപൊട്ടൽ ഭീതിയിലാണ്. നാശനഷ്ടം വിലയിരുത്തുന്നതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ