Thursday, 23 November 2017 8.18 PM IST
വില കുറഞ്ഞിട്ടും റബർ ഇറക്കുമതിക്ക് സമ്മർദ്ദം
November 14, 2017, 5:49 am
വി. ജയകുമാർ
കോട്ടയം: ആഭ്യന്തര റബർവില കുത്തനെ ഇടിഞ്ഞിട്ടും ഇറക്കുമതിക്ക് സമ്മർദ്ദമേറുന്നു. വരും ദിവസങ്ങളിൽ ആഭ്യന്തരവില മെച്ചപ്പെട്ടേക്കുമെന്ന സൂചനകളെ തുടർന്ന് അവധി വ്യാപാരികളാണ് ഇറക്കുമതിക്ക് മുറവിളി കൂട്ടുന്നത്. ഇതുപക്ഷേ, ആഭ്യന്തരവിലയെ താഴേക്ക് നയിക്കുകയായിരുന്നു. നാലാം ഗ്രേഡ് റബറിനു വില ഒരു രൂപ കുറഞ്ഞ് കഴിഞ്ഞയാഴ്‌ച 125 രൂപയിലെത്തി. അഞ്ചാംഗ്രേഡ് 122 രൂപയിലും ലാറ്റക്‌സ് 77 രൂപയിലുമായിരുന്നു വ്യാപാരം. കൊച്ചിയിൽ 150 ടണ്ണിനു പകരം 200 ടണ്ണിലേക്ക് വില്‌പന കൂടിയതു മാത്രമാണ് കഴിഞ്ഞയാഴ്‌ചയിലെ ഏക പോസിറ്റീവ് ട്രെൻഡ്.
നേട്ടത്തിലേക്ക് കരകയറുന്ന ക്രൂഡോയിൽ വിലയിലാണ് ഇപ്പോൾ ആഭ്യന്തര റബർ കർഷകർ പ്രതീക്ഷയർപ്പിക്കുന്നത്. ക്രൂഡോയിൽ വില കൂടുമ്പോൾ സിന്തറ്രിക് റബറിന്റെ വിലയും ഉയരും. ഇത് സ്വാഭാവിക (പ്രകൃതിദത്ത) റബറിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കും. വിലയും അതോടെ, മെച്ചപ്പെടും. എന്നാൽ, ഇറക്കുമതിക്ക് സമ്മർദ്ദമുയർത്തി ആഭ്യന്തരവില ഇടിച്ചുനിറുത്താൻ അവധി വ്യാപാരികൾ മത്സരിക്കുകയാണ്. ഇറക്കുമതി നിയന്ത്രിക്കാനോ ഇറക്കുമതി ചുങ്കം കൂട്ടാനോ കേന്ദ്ര സർക്കാർ വിചാരിച്ചാലും നടക്കില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കഴിഞ്ഞദിവസം റബർ കർഷകരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പറഞ്ഞിരുന്നു. സമീപഭാവിയിലെങ്ങും ആഭ്യന്തര വില കരകയറില്ലെന്ന സൂചനയാണ് ഇതു നൽകുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ