Thursday, 23 November 2017 8.21 PM IST
പട്ടാളത്തിനുനേരെ കല്ലെറിഞ്ഞെന്ന് വെളിപ്പെടുത്തൽ, ശ്രീനഗ‌ർ സ്വദേശി കസ്റ്റഡിയിൽ
November 15, 2017, 1:18 am
കോട്ടയം: പണം വാങ്ങി കാശ്‌മീരിൽ പട്ടാളത്തിനുനേരെ കല്ലെറിഞ്ഞെന്ന് സോഷ്യൽ മീഡിയയിൽ 'വെളിപ്പെടുത്തിയ' ശ്രീനഗർ സ്വദേശി സഫർ അഹമ്മദിനെ (30) കുമരകത്തു നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പശ്‌ചാത്തലം വിശദമായി പരിശോധിക്കുകയാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ പറഞ്ഞു.
കുമരകം ജെട്ടിയിൽ കരകൗശല വസ്‌തുക്കൾ വിൽക്കുന്ന മലബാർ ബോട്ടിക്യൂവിലെ മാർക്കറ്റിംഗ് വിഭാഗം ജീവനക്കാരനായ സഫർ മൂന്നു വർഷത്തിലേറെയായി ഇവിടെയുണ്ട്. പ്രദേശത്തെ ടാക്‌സി ഡ്രൈവർമാരുമായി സഫറിന് അടുപ്പമുണ്ടായിരുന്നു. കാശ്‌മീരിലെ ആക്രമണങ്ങളെക്കുറിച്ച് ടാക്‌സി ഡ്രൈവർമാർ സഫറുമായി ചർച്ച ചെയ്തതിനിടെ താൻ ആക്രമണങ്ങളിൽ പങ്കെടുത്തിരുന്നതായും, സൈന്യത്തിനു നേരെ കല്ലെറിഞ്ഞിട്ടുള്ളതായും സഫർ പറയുകയായിരുന്നു. തന്റെ ഒപ്പം കല്ലെറിയാനുണ്ടായിരുന്ന സുഹൃത്ത് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചെന്നും, തന്റെ തുടയിൽ വെടിയേറ്റെന്നും മുറിവ് കാട്ടി സഫ‌ർ പറഞ്ഞു. ഈ വെളിപ്പെടുത്തലുകളുടെ വീഡിയോദൃശ്യം പകർത്തി ടാക്‌സി ഡ്രൈവർമാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതു വൈറലായതോടെയാണ് പൊലീസ് സഫറിനെ കസ്റ്റഡിയിലെടുത്തത്. വീഡിയോ പകർത്തിയ ടാക്‌സി ‌ഡ്രൈവർമാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
സഫറിന്റെ വെളിപ്പെടുത്തൽ ശരിയല്ലെന്ന നിലപാടിലാണ് പൊലീസ്. ശരീരത്തിൽ വെടിയേറ്റ പാടുകളില്ല. വിശ്വാസയോഗ്യമായ വിവരങ്ങളൊന്നും ഇയാളിൽ നിന്നു കിട്ടിയിട്ടില്ല . എങ്കിലും സഫറിന്റെ പശ്‌ചാത്തലത്തെക്കുറിച്ച് കാശ്‌മീരിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ