6 മാസം, 100രൂപ വർദ്ധന, വെളിച്ചെണ്ണ വില കുതിക്കുന്നു
January 8, 2018, 1:56 am
രാകേഷ് കൃഷ്ണ
കോ​ട്ട​യം: ജൂ​ണിൽ 120 രൂ​പ​യാ​യി​രുന്ന വെ​ളി​ച്ചെ​ണ്ണ​യു​ടെ ഇ​ന്ന​ല​ത്തെ വില 220. ആ​റു​മാ​സം കൊ​ണ്ടു​ണ്ടായ വർ​ദ്ധ​ന​വ് 100 രൂ​പ. ത​മി​ഴ്നാ​ട്ടിൽ തേ​ങ്ങ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും, ആ​വ​ശ്യ​ത്തി​ന് കൊ​പ്ര ല​ഭി​ക്കാ​ത്ത​തു​മാ​ണ് വില വർ​ദ്ധ​ന​വി​ന് കാ​ര​ണം. വില കു​തി​ച്ചു​യർ​ന്ന​തോ​ടെ വ്യാ​ജ​ന്മാ​രും ക​ള​ത്തി​ലി​റ​ങ്ങി. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ടെ 1000 ട​ണ്ണി​ന്റെ കു​റ​വാ​ണ് വി​പ​ണി​യി​ലു​ണ്ടാ​യ​ത്. ത​മി​ഴ്നാ​ട്ടിൽ നി​ന്നാ​ണ് വെ​ളി​ച്ചെ​ണ്ണ കൂ​ടു​ത​ലാ​യി കേ​ര​ള​ത്തിൽ എ​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്ന് കൊ​പ്ര എ​ടു​ത്ത ശേ​ഷം കേ​ര​ള​ത്തിൽ എ​ത്തി​ച്ച് വെ​ളി​ച്ചെ​ണ്ണ​യാ​ക്കു​ന്ന വ്യാ​പാ​രി​ക​ളു​മു​ണ്ട്. വെ​ളി​ച്ചെ​ണ്ണ വില കു​തി​ച്ചു​യ​രു​മ്പോ​ഴും തേ​ങ്ങ​യു​ടെ വി​ല​യിൽ കാ​ര്യ​മായ വർ​ദ്ധ​ന​വി​ല്ല.
​എ​ട്ട് ബ്രാൻ​ഡിൽ മാ​യം
വെ​ളി​ച്ചെ​ണ്ണ ക​ച്ച​വ​ട​ക്കാ​രു​ടെ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തിൽ ന​ട​ത്തിയ പ​രി​ശോ​ധ​ന​യിൽ നി​ല​വിൽ വി​പ​ണി​യി​ലു​ള്ള എ​ട്ട് ബ്രാൻ​ഡിൽ മാ​യം ക​ലർ​ന്നി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാൽ, ഈ ബ്രാൻ​ഡു​കൾ​ക്കെ​തി​രെ ഇ​തു​വ​രെ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. വില കൂ​ടി​യ​തോ​ടെ പാ​മോ​യി​ലിൽ പ​ത്തു​ശ​ത​മാ​നം വെ​ളി​ച്ചെ​ണ്ണ ചേർ​ത്ത് 150 മു​തൽ 180 രൂ​പ​യ്‌​ക്ക് വ​രെ വ്യാജ എ​ണ്ണ വി​പ​ണി​യിൽ എ​ത്തി​ക്കു​ന്നു​ണ്ട്. വെ​ളി​ച്ചെ​ണ്ണ​യിൽ പാ​ര​ഫിൻ പോ​ലു​ള്ള അ​പ​ക​ട​ക​ര​മായ രാ​സ​വ​സ്‌​തു​ക്ക​ളും ചേർ​ത്ത് വി​പ​ണി​യിൽ എ​ത്തി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തിൽ വി​പ​ണി​യിൽ ഇ​റ​ങ്ങു​ന്ന വ്യാജ വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ലാ​സം പാ​ല​ക്കാ​ട്ട് ജി​ല്ല​യി​ലെ കൊ​ടി​ഞ്ഞാ​മ്പാ​റ​യാ​ണ്. ഇ​തോ​ടൊ​പ്പം ഫോൺ ന​മ്പ​രും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാൽ ഇ​ത് വ്യാ​ജ​മാ​ണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ