വനംവകുപ്പിന്റെ വേനൽക്കാല മുൻകരുതൽ: കാട്ടുതീ ഫോണിൽ അറിയാം
March 13, 2018, 4:36 am
രാഹുൽ ചന്ദ്രശേഖർ
കോട്ടയം: സംസ്ഥാനത്തെ കാടുകളിൽ എവിടെ തീ പടർന്നാലും ആ നിമിഷം വിവരങ്ങൾ ലഭ്യമാക്കാൻ വനം വകുപ്പിന് കീഴിൽ ജി.പി.എസ് സംവിധാനം നടപ്പാക്കി. തീകെടുത്താൻ വനം വകുപ്പും ഫയർഫോഴ്‌സും സംയുക്ത നീക്കത്തിനും ധാരണയായി.
കാട്ടുതീ വൻ നാശം വിതയ്ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഡൽഹി ആസ്ഥാനമായുള്ള സർവേ ഒഫ് ഇന്ത്യയുമായി ചേർന്ന് വേനൽ കനക്കുംമുമ്പേ ജി.പി.എസ് ഏർപ്പെടുത്തിയത്. അടിയന്തര സാഹചര്യങ്ങളിൽ ഫോറസ്റ്റ് കൺസർവേറ്റർ, ഡി.എഫ്.ഒ, റേഞ്ച് ഓഫീസർമാർ എന്നിവരടക്കമുള്ള 500 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക്‌ ലൊക്കേഷൻ അടക്കം അലർട്ട് മെസേജ് എത്തും. ഉടൻ സജ്ജരായി കാട്ടുതീ തടയാനാവും.
ഫയർസെൽ, ഫയർ കൺട്രോൾ റൂം എന്നീ പേരുകളിൽ 24 മണിക്കൂറും ഓരോ റേഞ്ച് ഓഫീസിലും ഉദ്യോഗസ്ഥരുണ്ടാവും. ഊടുവഴികളിലൂടെയും മറ്റും കയറിപ്പോകാൻ കഴിയുന്ന വാഹനം വനംവകുപ്പിന് ഫയർഫോഴ്‌സ് വിട്ടു നൽകും. വനത്തിലെ ജലസ്രോതസുകളിൽ നിന്ന് വെള്ളമെടുക്കാൻ ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്ന ഹാൻഡ് പമ്പുകളും ലഭ്യമാക്കിയിട്ടുണ്ട്. വനപാലകർക്ക് 15 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന സ്പ്രേയറുകളും നൽകി.

ജി.പി.എസ് പ്രവർത്തനം
ഉപഗ്രഹം വഴിയുള്ള സ്ഥലകാല നിർണയമാണിത്. ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യയുടെ ജി.പി.എസ്‌ (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) സെർവറുമായി സംസ്ഥാനത്തെ 500 വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പരുകൾ ബന്ധിപ്പിക്കും. എവിടെയെങ്കിലും തീപിടിത്തമുണ്ടായാലുടൻ ഈ സെർവറിൽ വിവരം അറിയും. രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോണുകളിലേക്ക് നിമിഷങ്ങൾക്കകം സന്ദേശമെത്തും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ