കുരുമുളക് വി​പണി​യി​ൽ വി​ദേശി​ വി​പ്ളവം
March 12, 2018, 7:55 pm
വി.ജയകുമാർ
ഒറ്റയടിക്ക് കുറഞ്ഞത് ക്വിന്റലിന് 700 രൂപ
കോട്ടയം: വിപണി പിടിച്ചടക്കാൻ വിദേശ കുരുമുളക് എത്തിയതോടെ നാടൻ കുരുമുളകിന് കഷ്ടകാലം. വിളവെടുപ്പ് ഉഷാറാകുന്ന സമയത്ത് തന്നെയുള്ള വിദേശിയുടെ വരവിൽ ക്വിന്റലിന് ഒറ്റയടിക്ക് കുറഞ്ഞത് 700 രൂപ.
കൊ​ച്ചി​യി​ൽ അ​ൺ ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 37,400 രൂ​പ​യി​ൽ​നി​ന്ന് 36,700 രൂ​പ​യാ​യി. ഗാ​ർ​ബി​ൾ​ഡ് മു​ള​ക് വി​ല 39400 രൂ​പയിൽ നിന്ന് 38,700 രൂ​പ​യാ​യി. അ​ന്താ​രാ​ഷ്‌​ട്ര വിപണിയിൽ ​ ഇ​ന്ത്യ​ൻ നി​ര​ക്ക് ട​ണ്ണി​ന് 6,100 - 6,450 ഡോ​ള​റാ​ണ്.
വില കുറഞ്ഞ ഇറക്കുമതി കുരുമുളക് വൻ തോതിൽ ഉത്തരേന്ത്യൻ വിപണിയിൽ എത്തിയത് കേരളത്തിലെ ചെറുകിട കർഷകരുടെ വയറ്റത്തടിച്ചു. വി​ലക്കുറവി​ൽ മുമ്പനായ വി​യ്റ്റ്നാം കുരുമുളകാണ് വി​പണി​യി​ൽ സജീവം.

പ്രതി​കൂല ഘടകങ്ങൾ
ക​ർ​ണാ​ട​ക​ത്തി​ൽ വിളവെടുപ്പ് കാലമായതോടെ അവി​ടെ നി​ന്നുള്ള കു​രു​മു​ള​ക് വി​ല്പ​ന​യ്ക്കെത്തി. ​ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്നും മു​ള​കി​ന് ഡി​മാ​ൻ​ഡ് ഇല്ലാത്ത അവസ്ഥയാണ്. അതി​നാൽ വി​ല ഇ​ടി​വി​നെ പി​ടി​ച്ചു​നി​ർ​ത്താ​നാ​യി​ല്ല. ക​ർ​ണാ​ട​ക​ത്തി​ലെ വ​ൻ​കി​ട​ തോട്ടക്കാ​ർ കി​ലോയ്ക്ക് 350 രൂ​പ വാ​ഗ്ദാ​നം ചെ​യ്തു. ഗുണനിലവാരമുള്ള ഹൈ​റേ​ഞ്ച് മു​ള​ക് കി​ലോ 380 രൂ​പ​യി​ലും വ​യ​നാ​ട​ൻ ച​ര​ക്ക് 375 രൂ​പ​യി​ലും വാങ്ങാൻ ആളില്ലാതായി.
വില കുറഞ്ഞതോടെ ഇടനിലക്കാർ കുരുമുളക് വിൽക്കാതെ പിടിച്ചു വയ്ക്കാൻ തുടങ്ങി. വരവ് കുറഞ്ഞാൽ വില കൂടുമെന്നാണ് പ്രതീക്ഷയെങ്കിലും ഇറക്കുമതി കുരുമുളക് വൻ തോതിൽ വിപണിയിലുള്ളതിനാൽ വില അടുത്തെങ്ങും കൂടുമെന്നപ്രതീക്ഷയും നഷ്ടമായി.

വി​ലയി​ൽ അജഗജാന്തരം
ഇറക്കുമതി മുളകിന് എരിവ് കുറവാണെങ്കിലും ഇന്ത്യൻ കുരുമുളകുമായി വിലയിൽ വലിയ അന്തരമുണ്ട്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന നാടൻ മുളകിന് ടണ്ണിന് 6300 ഡോളർ വിലയുള്ളപ്പോൾ വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുളകിന് 3000 ഡോളർ വിലയേയുള്ളൂ. ഈ വ്യത്യാസമാണ് ഇന്ത്യൻ വിപണിക്ക് ദോഷമായത്. കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന കർഷകരുടെയും വ്യാപാരികളുടെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും കേന്ദ്രസർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയാണ്.
വേ​ന​ൽ ശക്തമായത് കു​രു​മു​ള​കു​കൊ​ടി​ക​ളു​ടെ നി​ല​നി​ൽ​പ്പി​നെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യാ​ൽ അ​ടു​ത്ത സീ​സ​ണി​ലെ ഉ​ത്പാ​ദ​ന​ത്തെ അ​ത് ബാ​ധി​ക്കും. ഇ​ത് മു​ന്നി​ൽ​ക്ക​ണ്ട് ഉ​ത്പാ​ദ​ക​ർ ക​രു​ത​ൽ ശേ​ഖ​ര​ത്തി​ലേ​ക്ക് മു​ള​കു നീ​ക്കാ​ൻ താത്പര്യം കാട്ടി.

വി​ദേശി​കളും വി​ലയും
(വി​ല ഡോളറി​ൽ)
വിയറ്റ്നാം 3600
ബ്രസീൽ 3600
ഇന്തോനേഷ്യ 3800
ശ്രീലങ്ക 3600

വി​ലക്കുറവ് തന്നെ ആകർഷണം
ഇറക്കുമതി മുളകിന് എരിവ് കുറവാണെങ്കിലും ഇരട്ടിയോളമുള്ള വില വ്യത്യാസമാണ് കുരുമുളക് പൊടിച്ചു വിൽക്കുന്നവരെയും സത്ത് നിർമാതാക്കളെയും ഏറെ ആകർഷിക്കുന്നത്. മിനിമം ഇംപോർട്ട് പ്രൈസ് പ്രഖ്യാപിച്ചിട്ടും കുരുമുളക് വൻതോതിൽ ഇറക്കുമതി തുടരുകയാണ്. വിയറ്റ് നാമിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള ഇറക്കുമതിക്കു തടയിടാൻ ഇരു രാജ്യങ്ങളുമായുള്ള വ്യാപാരകരാർ പൊളിച്ചെഴുതണമെന്ന ആവശ്യവും ശക്തമാണ്.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ