കൊപ്ര വരവ് കുറഞ്ഞു;വെളിച്ചെണ്ണ വില ഉയർന്നു
April 17, 2018, 12:32 am
വി.ജയകുമാർ
കോട്ടയം: കനത്ത വേനൽച്ചൂട് മൂലം തമിഴ്നാട്ടിൽ നിന്നുള്ള കൊപ്രാ വരവ് കുറഞ്ഞതിനെ തുടർന്ന് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ര​ണ്ടാ​ഴ്‌ചയ്ക്കി​ടെ ക്വിന്റലിന് കൂടിയത് 1,000 രൂപയാണ്. തമിഴ്‌നാട്ടിൽ ഇത് വിളവെടുപ്പ് കാലമാണെങ്കിലും ചൂട് കൂടിയതിനാൽ ഉത്‌പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്. വിപണിയിൽ ലഭ്യമായ സ്‌റ്രോക്ക് കൂട്ടത്തോടെ വൻകിട മില്ലുകാർ വാങ്ങുന്നതും വെളിച്ചെണ്ണ വിപണിക്ക് വിനയാകുന്നു. കൊപ്രാവില കഴിഞ്ഞവാരം 12,650 രൂപയിൽ നിന്ന് 13,140 രൂപയിലേക്കാണ് കുതിച്ചു കയറിയത്.
19,200 രൂപയായിരുന്ന മില്ലിംഗ് വെളിച്ചെണ്ണ വില 19,700 രൂപയിലെത്തി. 500 രൂപ വർദ്ധിച്ച് റെഡി വെളിച്ചെണ്ണ വില 18,200 രൂപയായി. കേരളത്തിൽ ഇപ്പോൾ തേങ്ങാ സീസണല്ല. വേനൽച്ചൂട് കനത്തതിനാൽ ഇക്കുറി കേരളത്തിലും വിളക് കുറഞ്ഞു. ക്ഷാമം മുതലെടുത്ത്, മായം ചേർത്ത വെളിച്ചെണ്ണ വ്യാപകമായി കേരള വിപണിയിലെത്തുന്നുണ്ട്. 38 വിവിധ ബ്രാൻഡുകൾ 53 ശതമാനം മായം ചേർത്താണ് വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നതെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. എന്നാൽ, സർക്കാരിന്റെ ഭാഗത്ത് നിന്ന് കർശന നിരീക്ഷണവും അനന്തര നടപടികളും ഇല്ലാത്തതിനാൽ നിരോധിത ബ്രാൻഡുകൾ പേരുമാറ്റി വീണ്ടും വിപണിയിലെത്തുന്നുമുണ്ട്.

 തേങ്ങാ ലഭ്യത കുറയും
ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഇക്കുറി നാ​ളി​കേ​ര ഉത്പാ​ദ​നം കു​റ​യു​മെ​ന്ന സൂ​ച​ന​യാ​ണ് കാ​ർ​ഷി​ക​ മേ​ഖ​ല​യി​നി​ന്നു ല​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ വി​ള​വെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ച്ച​ത്തേ​ങ്ങ​യു​ടെ ല​ഭ്യ​ത കു​റ​വാ​ണ്. ഉ​ത്പാ​ദ​നം ചു​രു​ങ്ങി​യ​ത് കൊ​പ്ര​ാക്ക​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെയും ബാ​ധി​ച്ചു.

 ചൂട് കനത്തു; വിളവ് കുറഞ്ഞു
ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്ങി​ൻ​തോ​പ്പു​ക​ളിൽ ഇത് വിളവെടുപ്പ് കാലമാണ്. എന്നാൽ, ഇക്കുറി വേനൽച്ചൂട് പതിവിലും കൂടിയതിനാൽ പ​ല തോ​ട്ട​ങ്ങ​ളി​ലും ഉ​ത്പാ​ദ​നം പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ ഉ​യ​ർ​ന്നി​ട്ടി​ല്ല. പൊ​ള്ളാ​ച്ചി, പ​ഴ​നി, കോ​യ​മ്പത്തൂർ, കാ​ങ്ക​യം ഭാ​ഗ​ങ്ങ​ളി​ൽ തേ​ങ്ങ​യു​ടെ ല​ഭ്യ​ത ച​രു​ങ്ങി​യാ​ൽ മും​ബ​യി​ലെ വ​ൻ​കി​ട മി​ല്ലു​കാ​ർ കൊ​പ്രാ വി​പ​ണി​യി​ൽ പി​ടി​മു​റു​ക്കും. കൊ​പ്ര​യ്ക്കൊ​പ്പം വെ​ളി​ച്ചെ​ണ്ണ​ വിലയും ഇതോടെ ഉയരും. ലക്ഷദ്വീപിലും ഇക്കുറി വിളവെടുപ്പ് കുറയുമെന്നാണ് അറിയുന്നത്.

 കൊപ്രാ ഇറക്കുമതിക്ക് നീക്കം
ഇന്ത്യയിലേക്ക് കൊപ്രാ നികുതിയിലേക്ക് ഇറക്കുമതി ചെയ്യാൻ വ്യവസ്ഥയുണ്ട്. നിലവിലെ ക്ഷാമം മുതലെടുത്ത്, വിദേശ കൊപ്രാ ഇറക്കുമതിക്ക് വ്യവസായികൾ നീക്കം തുടങ്ങിയിട്ടുണ്ട്. ഇൻ‌ഡോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ കൊപ്രയ്ക്ക് താരതമ്യേന വില കുറവാണ്. ആൻഡമാൻ - നിക്കോബാർ ദ്വീപുകളിൽ നിന്നും കൊപ്രാ ഇറക്കുമതി ചെയ്യുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ